ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് ജീവനക്കാരന്റെ സാമ്പത്തിക തട്ടിപ്പ് ; വിഷയത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭായോഗത്തിൽ ബഹളം … ഇരിങ്ങാലക്കുട : നഗരസഭ സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് സാനിറ്റേഷൻ വക്കർ രാധയുടെ പേരിൽ കെഎസ്എഫ്ഇ അയ്യന്തോൾ ബ്രാഞ്ചിൽ നിന്നും ലോൺ സംഘടിപ്പിച്ച് നഗരസഭ ജീവനക്കാരൻ ജയശങ്കർ തട്ടിപ്പ് നടത്തിയ വിഷയത്തെ ചൊല്ലി നഗരസഭയുടെ അടിയന്തരയോഗത്തിൽ ബഹളം . ജയശങ്കറിന്റെയും സാലറി സർട്ടിഫിക്കറ്റ് നൽകിയ വിവരം അറിഞ്ഞിട്ടും നഗരസഭയെ അറിയിക്കാതിരുന്നContinue Reading

കുപ്രസിദ്ധ ക്രിമിനൽ നാടൻ ബോംബുമായി പിടിയിൽ;പിടിയിലായത് ഇരുപത്തിയാറോളം കേസുകളിലെ പ്രതി;കഞ്ചാവിനായി നടത്തിയ പരിശോധനയിൽ പൊളിഞ്ഞത് ആരേയോ അപായപ്പെടുത്താനുള്ള പദ്ധതി … ചാലക്കുടി: ലഹരിക്കെതിരായി നടക്കുന്ന പ്രത്യേക പോരാട്ടത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ദോങ്ഗ്രേ ഐ.പി.എസ്സിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ പോട്ട പനമ്പിള്ളി കോളേജ് മേഖല കേന്ദ്രീകരിച്ച് നടത്തിയ പ്രത്യേക പരിശോധനയിൽ നാടൻ ബോംബുമായി കുപ്രസിദ്ധ ക്രിമിനൽ പിടിയിലായി.  Continue Reading

പതിമൂന്നു വർഷത്തിനു ശേഷം കൊലക്കേസ് പ്രതി അറസ്റ്റിൽ ; യുപിയിലെ ഗല്ലിയിൽ തൃശൂർ റൂറൽ പോലീസിന്റെ മിന്നൽ ഓപ്പറേഷൻ … മാള:2009 ൽ കൊമ്പിടിഞ്ഞാമാക്കലിൽ യു പി. സ്വദേശിയെ കുത്തി കൊലപ്പെടുത്തിയ കേസ്സിൽ ജാമ്യമെടുത്ത് മുങ്ങിയ പ്രതി പതിമൂന്നു വർഷത്തിനു ശേഷം പിടിയിലായി. ഉത്തർപ്രദേശ് സഹരണപൂർ ജില്ലയിലെ ചിൽക്കാന സ്വദേശി ഷാനവാസിനെയാണ് (36 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്‌ഗ്രേയുടെ . നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു. കെ.തോമസ്Continue Reading

ജപ്തി നടപടികൾ നേരിടുന്ന വീടിന്റെ ആധാരത്തിന്റെ പകർപ്പ് നിഷേധിച്ചതിനെ ചൊല്ലി കരുവന്നൂർ ബാങ്കിൽ പ്രതിഷേധം … ഇരിങ്ങാലക്കുട: ജപ്തിയിലായ വീടിന്റെ ആധാരത്തിന്റെ പകർപ്പ് കോടികളുടെ തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്ക് അധികൃതർ നിഷേധിച്ചതിനെ തുടർന്ന് സംഘർഷം. മാടായിക്കോണം കുറുപ്പം റോഡിൽ കളരിക്കപറമ്പിൽ വീട്ടിൽ ശ്രീജേഷിനാണ് (43 വയസ്സ് ) ബാങ്ക് അധിക്യതർ ആധാരത്തിന്റെ പകർപ്പ് നിഷേധിച്ചത്. വർഷങ്ങൾക്ക് മുമ്പ് വീടും സ്ഥലവും പണയം വച്ച് ശ്രീജേഷിന്റെ പിതാവ് പതിമൂന്ന് ലക്ഷംContinue Reading

കാട്ടൂരിൽ സിപിഎം പ്രവർത്തകനായ യുവാവിനെ കുത്തിപരിക്കേല്‍പിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍… ഇരിങ്ങാലക്കുട :യുവാവിനെ കുത്തിപരിക്കേല്‍പിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കാട്ടൂര്‍ കൊരട്ടിപറമ്പില്‍ വീട്ടില്‍ അന്‍വര്‍ (40) നാണ് കുത്തേറ്റത്. സിപിഎം കാട്ടൂര്‍ ബസാര്‍ ബ്രാഞ്ചംഗമാണ് അന്‍വര്‍. സംഭവത്തില്‍ കാട്ടൂര്‍ വലക്കഴ സ്വദേശി കൊരട്ടിപറമ്പില്‍ വീട്ടില്‍ മുഹമ്മദ് സഹല്‍ (28), പഴുവില്‍ കുറുമ്പിലാവ് സ്വദേശി വെങ്കിടായ് വീട്ടില്‍ അനൂപ് (31) എന്നിവരെയാണ് കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചContinue Reading

അനാഥശിലാഫലകത്തിൽ റീത്ത് വച്ച് ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം ; അനാഥമായി കിടക്കുന്നത് 2019 ൽ അയ്യങ്കാവ് മൈതാനത്തിന്റെ ചുറ്റും എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചതിന്റെ ഉദ്ഘാടനചടങ്ങിന്റെ ശിലാഫലകം … ഇരിങ്ങാലക്കുട : നഗരസഭ ഓഫീസിന് സമീപം അനാഥമായി കിടക്കുന്ന ശിലാഫലകത്തിൽ റീത്ത് വച്ച് ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം. 2019 ൽ അഞ്ച് ലക്ഷം രൂപ ചിലവിൽ അയ്യങ്കാവ് മൈതാനത്തിന് ചുറ്റും എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചതിന്റെ ശിലാഫലകത്തിനാണ് ഈ ഗതികേട്. അന്ന് ചെയർമാനായിരുന്നContinue Reading

മുതിർന്ന കലാകാരൻമാർക്ക് ക്ഷേമ പെൻഷനും അവശ കലാകാരൻമാർക്ക് ധനസഹായവും നല്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന കേരള കളമെഴുത്ത് പാട്ട് കലാകാര സംഘം സംസ്ഥാന സമ്മേളനം ഇരിങ്ങാലക്കുട : മുതിർന്ന കലാകാരൻമാർക്ക് ക്ഷേമ പെൻഷനും അവശ കലാകാരൻമാർക്ക് ധനസഹായവും നല്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന കേരള കളമെഴുത്ത് പാട്ട് കലാകാര സംഘം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ടൗൺ ഹാളിൽ നടന്ന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ്Continue Reading

അശോകവനം പദ്ധതിയുമായി ശ്രീകൂടൽമാണിക്യ ദേവസ്വം …. ഇരിങ്ങാലക്കുട : അശോകവനം പദ്ധതിയുമായി ശ്രീകൂടൽമാണിക്യ ദേവസ്വം. മണ്ഡലത്തിലെ സമഗ്ര കാർഷിക വികസന പദ്ധതിയായ പച്ചക്കുടയുടെയും കേരള സംസ്ഥാന ഔഷധ സസ്യ ബോർഡിന്റെയും മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെയും സാങ്കേതിക സഹായത്തോടെയുമാണ് പദ്ധതി ആരംഭിക്കുന്നത്. കൂടൽമാണിക്യം ദേവസ്വത്തിന്റെ അധീനതയിലുള്ള 75 ഏക്കറോളം വരുന്ന ഭൂമിയിൽ ഘട്ടം ഘട്ടമായി പതിനായിരം അശോക വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് പരിപാലിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം 2023 ലെContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ രണ്ടാമത്തെ വഴിയോര വിശ്രമ കേന്ദ്രം പൂതംകുളം മൈതാനത്ത് ; എല്ലാ ജില്ലകളിലും രണ്ട് ദ്രവമാലിന്യ നിർമ്മാർജ്ജന പ്ലാന്റുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി എം ബി രാജേഷ് .. ഇരിങ്ങാലക്കുട : എല്ലാ ജില്ലകളിലും രണ്ട് ദ്രവമാലിന്യനിർമാർജ്ജന പ്ലാന്റുകൾ ആരംഭിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷ്. ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ പൂതംകുളം മൈതാനിയിൽ ആരംഭിച്ച വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്ത്Continue Reading

ഠാണാ ഒഴിവാക്കി സ്വകാര്യ ബസ്സുകൾ സ്റ്റാന്റിൽ ട്രിപ്പുകൾ അവസാനിപ്പിക്കുന്നതിനെ ചൊല്ലി മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ വീണ്ടു വീണ്ടും വിമർശനം … ഇരിങ്ങാലക്കുട: കാട്ടൂർ , മൂന്നുപീടിക ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ ബസ്സുകൾ ഠാണാ ഒഴിവാക്കി ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്റിൽ ട്രിപ്പുകൾ അവസാനിപ്പിക്കുന്ന വിഷയത്തെ ചൊല്ലി മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിൽ വീണ്ടും വിമർശനം. മാസങ്ങൾക്ക് മുമ്പ് തന്നെ യോഗത്തിന്റെ പരിഗണനയ്ക്ക് വന്ന വിഷയം യാത്രക്കാരന്റെContinue Reading