ഭക്തിയുടെ നിറവിൽ ശ്രീകൂടൽമാണിക്യക്ഷേത്രത്തിൽ ഇല്ലം നിറ …
ഭക്തിയുടെ നിറവിൽ ശ്രീകൂടൽമാണിക്യക്ഷേത്രത്തിൽ ഇല്ലം നിറ … ഇരിങ്ങാലക്കുട : ഭക്തിസാന്ദ്രമായി ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്ലം നിറ ചടങ്ങ്. തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിയുടെ നേതൃത്വത്തിൽ ആയിരുന്നു ചടങ്ങുകള്‍. ശനിയാഴ്ച കൊയ്തെടുത്ത നെല്‍ക്കതിരുകള്‍ പൂജിച്ച ശേഷം തിങ്കളാഴ്ച രാവിലെ കിഴക്കെ ഗോപുരനടയ്ക്കലുള്ള ആല്‍ത്തറയ്ക്കല്‍ കൊണ്ടുവെച്ചു. തുടര്‍ന്ന് നെല്‍ക്കതിര്‍ പാരമ്പര്യ അവകാശികള്‍ ഗോപുരനടയില്‍ സമര്‍പ്പിച്ച് പൂജനടത്തി. അതിനുശേഷം നെല്‍ക്കതിര്‍ തലയിലേറ്റി ക്ഷേത്രം ഒരു തവണ പ്രദക്ഷണം ചെയ്ത് ക്ഷേത്രത്തിനകത്തേയ്ക്ക് കൊണ്ടുപോയി.Continue Reading
























