ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദനഹ തിരുനാളിന് കൊടിയേറ്റി; തിരുനാൾ ജനുവരി 7 , 8 , 9 തീയതികളിൽ … ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ ദനഹ തിരുനാളിന് കൊടിയേറ്റി. രാവിലെ 6.45 ന് നടന്ന ചടങ്ങിൽ കത്തീഡ്രൽ വികാരി ഫാ. പയസ് ചെറപ്പണത്ത് കൊടിയേറ്റ കർമ്മം നിർവ്വഹിച്ചു. അസി. വികാരിമാരായ ഫാ. അനൂപ് പാട്ടത്തിൽ, ഫാ ഡെൽബി തെക്കും പുറം, ട്രസ്റ്റിമാരായ ഒ എസ് ടോമി,Continue Reading

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദനഹ തിരുനാളിന് നാളെ കൊടിയേറ്റും; തിരുനാൾ 7, 8, 9 തീയതികളിൽ … ഇരിങ്ങാലക്കുട : ജനുവരി 7, 8, 9 തീയതികളായി ആഘോഷിക്കുന്ന സെന്റ് തോമസ് കത്തീഡ്രൽ ദനഹാ തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജനുവരി 4 ന് രാവിലെ 6.45 ന് തിരുനാളിന് കൊടിയേറ്റും. വൈകീട്ട് 6.30 ന് കത്തീഡ്രൽ അങ്കണത്തിലെ അലങ്കരിച്ച പിണ്ടിയിൽ തിരി തെളിയിക്കും. തുടർന്ന് മതസൗഹാർദ്ദ കൂട്ടായ്മ നടക്കും.Continue Reading

കല്ലംകുന്ന് വെളിച്ചെണ്ണ മില്ലിലെ തീപ്പിടുത്തം; അന്വേഷണത്തിന് തുടക്കമിട്ട് പോലീസും ഫോറൻസിക് വിഭാഗവും ; ഒരു കോടി അഞ്ച് ലക്ഷം രൂപയുടെ നഷ്ടമെന്ന് പ്രാഥമിക വിലയിരുത്തൽ; ഉൽപ്പാദനം പുനരാരംഭിക്കാനുള്ള ബദൽ മാർഗ്ഗങ്ങൾ തേടി ഭരണസമിതി … ഇരിങ്ങാലക്കുട: നടവരമ്പ് കല്ലംകുന്നിലുള്ള കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള കല്‍പശ്രീ വെളിച്ചെണ്ണ മില്ലിലെ തീപ്പിടുത്തത്തിന്റെ കാരണങ്ങൾ തേടി ഫോറൻസിക് വിഭാഗവും പോലീസും . തൃശൂരില്‍ നിന്നുള്ള ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.Continue Reading

മാധ്യമ പ്രവർത്തകൻ ടി ജി സിബിന്റെ മാതാവ് അന്തരിച്ചു … ഇരിങ്ങാലക്കുട : വല്ലക്കുന്ന് ഉപാസനയിൽ തൈവളപ്പിൽ വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ അല്ലി (84) അന്തരിച്ചു. കെ.എസ്.ഇ.ബി റിട്ടയേഡ് ഉദ്യോഗസ്ഥയായിരുന്നു. സിബിൻ, സിനി എന്നിവർ മക്കളും സത്യനാഥൻ മരുമകനുമാണ്. സംസ്കാരം ജനുവരി 3 ചൊവ്വാഴ്ച 11:30ന് വല്ലക്കുന്ന് ജംഗ്ഷനിലെ വസതിയിലെ കർമ്മങ്ങൾക്ക് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.Continue Reading

ചികിത്സക്കെത്തിയ വയോധികയെ തെറ്റിദ്ധരിപ്പിച്ച് മോഷണം നടത്തിയ യുവതി പിടിയിൽ;പിടികൂടിയത് മറ്റൊരു മോഷണത്തിന് ശ്രമിക്കവേ നാട്ടുകാർ തടഞ്ഞു വച്ചതിനെതുടർന്ന് …   ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ കണ്ണിന്റെ പരിശോധനയ്ക്കും മറ്റു മായെത്തിയ മുരിങ്ങൂർ സ്വദേശിയായ വയോധികയെ ആശുപത്രി ജീവനക്കാരിയെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ കനകമല സ്വദേശിനിയും മുംബെയിൽ താമസക്കാരിയുമായ മടത്തിക്കാടൻ വീട്ടിൽ ഷീബ എന്ന ശിൽപയെ (40 വയസ്) നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. കഴിഞ്ഞ ഇരുപത്തിനാലാം തീയതിയാണ് മുരിങ്ങൂർContinue Reading

മുപ്പത്തിയാറാമത് കൂടിയാട്ട മഹോത്സവത്തിന് മാധവനാട്യ ഭൂമിയിൽ തുടക്കമായി…. ഇരിങ്ങാലക്കുട: അമ്മന്നൂർ ഗുരുകുലത്തിന്റെ വാർഷിക ആഘോഷമായ കൂടിയാട്ട മഹോത്സത്തിന് ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ തുടക്കമായി. ഗുരുകുലം പ്രസിഡന്റ് നാരായണൻ നമ്പ്യാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുൻസിപ്പൽ ചെയർപേഴ്സൺ സോണിയാ ഗിരി മഹോത്സവം ഉദ്ഘാടനം ചെയ്തു. ഗുരുകുലത്തിലെ ആചാര്യനായിരുന്ന അമ്മന്നൂർ പരമേശ്വര ചാക്യാരുടെ ചിത്രത്തിന് മുൻപിൽ വേണുജി ഭദ്രദീപം തെളിയിച്ചു. തുടർന്ന് കാലടി ശങ്കരാചാര്യ സർവകലാശാല അസി.പ്രൊഫസർ ആയ ഉഷാ നങ്ങ്യാർ അനുസ്മരണContinue Reading

കല്ലംകുന്ന് ഓയിൽ മില്ലിലെ തീപ്പിടുത്തം; കത്തിയമർന്നത് കോടികൾ .. ഇരിങ്ങാലക്കുട : മണിക്കൂറുകൾ നീണ്ട തീപ്പിടുത്തത്തിൽ കല്ലംകുന്ന് സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള വെളിച്ചെണ്ണ ഓയിൽ മില്ലിൽ കത്തിയമർന്നത് കോടികൾ . നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക് പതുക്കെ നടന്നടുക്കുന്ന ഇടതുപക്ഷ നിയന്ത്രണത്തിലുള്ള ബാങ്കിന് കനത്ത തിരിച്ചടിയാണ് പുതുവൽസരദിനത്തിൽ മില്ലിൽ ഉണ്ടായ അപകടം വരുത്തി വച്ചിരിക്കുന്നത്. മൂന്ന് എക്സ്പല്ലറുകൾ, രണ്ട് ഫിൽട്രേഷൻ യൂണിറ്റുകൾ, മൈക്രോ ഫിൽറ്റർ , കട്ടർ, റോസ്റ്റർ ,രണ്ട്Continue Reading

കല്ലംകുന്ന് സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള വെളിച്ചെണ്ണ ഓയിൽ മില്ലിൽ വൻ തീപ്പിടുത്തം; ലക്ഷങ്ങളുടെ നഷ്ടം ; തീയണച്ചത് അഞ്ച് ഫയർ യൂണിറ്റുകളുടെ നേത്യത്വത്തിൽ … ഇരിങ്ങാലക്കുട : വേളൂക്കര പഞ്ചായത്തിൽ കല്ലംകുന്നിലുള്ള കല്ലംകുന്ന് സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള വെളിച്ചെണ്ണ ഓയിൽ മില്ലിൽ വൻ തീപ്പിടുത്തം. രാവിലെ ഉണ്ടായ തീപ്പിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം . ആ ആർക്കും അപകടമില്ല.വിലമതിക്കുന്ന പ്ലാന്റിന്റെ പടിഞ്ഞാറെ ഭാഗവും യന്ത്ര സംവിധാനങ്ങളും കത്തി നശിച്ചു.Continue Reading

ട്രെയിൻ തട്ടി മുരിയാട് സ്വദേശിയായ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു.. ഇരിങ്ങാലക്കുട: ട്രെയിൻ തട്ടി തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. മുരിയാട് കുറ്റിപ്പാടം തോട്ടാപ്പിള്ളി കോരൻ മകൻ കുട്ടൻ (64) ആണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ഇന്ദിരയാണ് ഭാര്യ. ജിഷ, ജിനേഷ് എന്നിവർ മക്കളും ശിവദാസൻ മരുമകനുമാണ്. സംസ്കാരം നാളെ 12 ന് പൂമംഗലം ശാന്തിതീരം ശ്മശാനത്തിൽ നടക്കും.Continue Reading

അതിമാരക മയക്കുമരുന്നുമായ എംഡിഎംഎ യുമായി മയക്കുമരുന്ന് മൊത്തക്കച്ചവടക്കാരൻ പോലീസ് പിടിയിൽ … ചാലക്കുടി : അതിമാരക മയക്കുമരുന്നായ, എംഡിഎംഎ യുടെ 34 ഗ്രാമുമായി തൃശ്ശൂർ , പാലക്കാട്,എറണാകുളം ജില്ലകളിലേക്ക് തമിഴ്നാട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് മൊത്തക്കച്ചവടം നടത്തിയിരുന്ന ഷാജി എന്ന ബോംബെതലയൻ ഷാജിയെ (46 വയസ്സ്) കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ മേലൂർ നിന്നും തൃശൂർ റൂറൽ ജില്ലാ അഡീഷണൽ എസ്പി ലാൽ, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസ്, ചാലക്കുടിContinue Reading