ഗ്രീന്‍ സാനിറ്റേഷന്‍, ‘ഡിജി’ മുരിയാട്, ‘ജീവധാരാ’ നൂതനപദ്ധതികളുമായി മുരിയാട് പഞ്ചായത്ത് ബഡ്ജറ്റ് … ഇരിങ്ങാലക്കുട : 29 കോടി 52 ലക്ഷംരൂപ വരവും 28 കോടി 70 ലക്ഷം രൂപ ചിലവും 82 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള മുരിയാട് ഗ്രാമപഞ്ചായത്തിന്റെ 23-24 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് അംഗീകരിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് സരിത സുരേഷ് ബഡ്ജറ്റ് അവതരണം നടത്തി. ശുചിത്വരംഗത്ത്‌ നിര്‍ണ്ണായക ഇടപെടല്‍ നടത്തുന്ന ഗ്രീന്‍ സാനിറ്റേഷന്‍, സമഗ്രാരോഗ്യപദ്ധതി ആയ ജീവധാരContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ 2023 – 24 വാർഷിക പദ്ധതിക്ക് കൗൺസിൽ അംഗീകാരം; വിമർശനങ്ങളുമായി പ്രതിപക്ഷം ; പുതിയ അംഗങ്ങളെ വഞ്ചിക്കുകയാണെന്ന് തുറന്നടിച്ച് എൽഡിഎഫ് അംഗങ്ങൾ … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ 2023 – 24 വാർഷിക പദ്ധതിക്ക് കൗൺസിൽ അംഗീകാരം. ആകെ 25 കോടി 30 ലക്ഷം രൂപയുടെ പദ്ധതികളാണ് യോഗം അംഗീകരിച്ചത്. പിഎംഎവൈ – ലൈഫ് പദ്ധതിക്ക് ഒരു കോടി അറുപത്തിയഞ്ച് ലക്ഷവും കാർഷിക മേഖലക്ക് 65Continue Reading

10 വയസ്സുകാരനായ ബാലനെ ലൈംഗിക പീഡനത്തിനിരയാക്കിയ 58 കാരനായ പുല്ലൂറ്റ് സ്വദേശിക്ക് 5 വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു … ഇരിങ്ങാലക്കുട : കൊടുങ്ങലൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പുല്ലുറ്റ് നീലക്കംപാറ സ്വദേശി ചെട്ടിയാട്ടിൽ വീട്ടിൽ സുബ്രഹ്മണ്യനെയാണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സോ ) ജഡ്ജ് കെ പി പ്രദീപ് ശിക്ഷ വിധിച്ചത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ.സിനിമോൾContinue Reading

സിപിഐ പ്രവർത്തകനെ ആക്രമിച്ച കേസ്സിൽ പ്രതികൾക്ക് 10 വർഷം വീതം കഠിന തടവും 50,000 രൂപ വീതം പിഴ ഒടുക്കുന്നതിനും 1,00,000/-രൂപ നഷ്ടപരിഹാരം നൽകുവാനും ശിക്ഷ വിധിച്ചു … ഇരിങ്ങാലക്കുട: ബി ജെ പി യിൽ നിന്നും ഇരുപതോളം പ്രവർത്തകരുമായി സിപിഐ യിലേക്ക് മാറി പ്രവർത്തിക്കുന്നതിലുള്ള രാഷ്ട്രീയ വിരോധത്താൽ യുവാവിനെ ആക്രമിച്ച കേസ്സിൽ കുറ്റക്കാരെന്ന് കണ്ട് പ്രതികളെ കഠിന തടവിന് ശിക്ഷിച്ചു. വലപ്പാട് ബീച്ച് കടുവങ്ങശ്ശേരി വീട് ഹരിഹരൻ മകൻContinue Reading

പാരമ്പര്യ അരങ്ങുകൾ തിരിച്ച് പിടിക്കേണ്ടതുണ്ടെന്ന് വേണുജി… ഇരിങ്ങാലക്കുട : പാരമ്പര്യ അരങ്ങുകൾ തിരിച്ചു പിടിക്കേണ്ടതുണ്ടെന്നും രംഗകലയുടെ അടിസ്ഥാനം ഗ്രാമങ്ങളിലെ കലാരൂപങ്ങളും അതിന്റെ അവതരണവുമായിരുന്നുവെന്നും കൂടിയാട്ട കുലപതി വേണുജി . തപസ്യ കലാ സാഹിത്യ വേദി ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട കലാക്ഷേത്ര ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി സ്മാരക സാഹിത്യ പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. കഥകളി രംഗത്തെ സമഗ്ര സംഭാവനക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയContinue Reading

താത്കാലിക നിയമനത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ വീണ്ടും വിമർശനം; പദ്ധതി നിർവ്വഹണത്തിലെ മെല്ലെപ്പോക്കിനെ ചൊല്ലി ബഹളം; ദേശീയ പതാകയെ അപമാനിച്ച ജീവനക്കാരന് താക്കീത് നല്കി തുടർ നടപടികളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനം … ഇരിങ്ങാലക്കുട: നികുതി പിരിവിനായി എൽഡി ക്ലാർക്ക് ഒഴിവിലേക്ക് നടത്തിയ താത്കാലിക നിയമനത്തെ ചൊല്ലി നഗരസഭാ യോഗത്തിൽ വീണ്ടും വിമർശനം. ഒഴിവും നിയമനവും കൗൺസിൽ അറിഞ്ഞിട്ടില്ലെന്നും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ സപ്ലിമെന്ററി അജണ്ടയായി വിഷയം ചർച്ചContinue Reading

സുധന്‍ കൊലക്കേസ് ; പ്രതിക്ക് ജീവപര്യന്തം കഠിന തടവിനും 1,00,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു.. ഇരിങ്ങാലക്കുട: പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന സുധന്‍ എന്നയാളെ മുന്‍ വൈരാഗ്യത്താല്‍ ചെങ്ങാലൂർ കള്ളു ഷാപ്പില്‍ വച്ച് കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വരന്തരപ്പിള്ളി കരയാംപാടം കീടായി വീട്ടില്‍ രതീഷ് എന്ന കീടായി രതീഷ് (42) നെ കുറ്റക്കാരനെന്ന് കണ്ട് ശിക്ഷ വിധിച്ചു. പ്രതിക്ക് ജീവപര്യന്തം കഠിന തടവും 1,00,000 രൂപContinue Reading

ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ വീടുകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്ന ഹൈജിൻശ്രീ ഗ്രൂപ്പിന്റെ വാഹനത്തിന് നേരെ അക്രമണം; നടപടി ആവശ്യപ്പെട്ട് ഗ്രൂപ്പിലെ ജീവനക്കാരികൾ ; നഗരസഭാ ഓഫീസ് പരിസരം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് വിമർശനം … ഇരിങ്ങാലക്കുട : നഗരസഭാ പരിധിയിലെ വീടുകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്ന ഹൈജിൻശ്രീ ഗ്രൂപ്പ് വേസ്റ്റ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ വാഹനത്തിന്റെ ഗ്ലാസ്സ് തകർത്ത നിലയിൽ. നഗരസഭ ഓഫീസ് പരിസരത്ത് കഴിഞ്ഞ ദിവസത്തെ പ്രവ്യത്തികൾക്ക് ശേഷംContinue Reading

ഇരിങ്ങാലക്കുട നഗരസഭാ ഓഫീസിൽ ദേശീയ പതാക തലതിരിച്ച് കെട്ടിയ സംഭവത്തിൽ കേസ്സെടുത്ത് പോലീസ് … ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭാ ഓഫീസിൽ ദേശീയ പതാക തലതിരിച്ച് കെട്ടിയ സംഭവത്തിൽ പോലീസ് കേസ്സെടുത്തു. ഇത് സംബന്ധിച്ച കൂടുതൽ അന്വേഷണം നടത്തി സംഭവത്തിന് ഉത്തരവാദികളായവരെ പ്രതി ചേർക്കുമെന്ന് ഇരിങ്ങാലക്കുട പോലീസ് അറിയിച്ചു. ഞായറാഴ്ച നഗരസഭ മൈതാനത്ത് കളിക്കാൻ എത്തിയവരാണ് , നഗരസഭ ഓഫീസിന് മുകളിൽ ദേശീയ പതാക തലതിരിച്ച് കെട്ടിയതായി കണ്ടെത്തിയത്. സംഭവം സാമൂഹ്യContinue Reading

സുധൻ കൊലക്കേസ് ; വരന്തപ്പിള്ളി സ്വദേശിയായ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി … ഇരിങ്ങാലക്കുട: പിതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന സുധൻ എന്നയാളെ മുൻ വൈരാഗ്യത്താൽ ചെങ്ങല്ലൂർ കള്ളു ഷാപ്പിൽ വച്ച് കുത്തി കൊലപ്പെടുത്തിയ കേസ്സിൽ പ്രതി വരന്തരപ്പിള്ളി കരയാംപാടം കീടായി വീട്ടിൽ രവീന്ദ്രൻ മകൻ രതീഷ് എന്ന കീടായി രതീഷ് (42) നെ കുറ്റക്കാരനെന്ന് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.എസ്. രാജീവ് കണ്ടെത്തി. 2020 ആഗസ്റ്റ് നാലിനാണ്Continue Reading