ദേവസ്വം കൗണ്ടറിൽ നിന്നും പണം കവർന്ന കേസിൽ കൂടൽമാണിക്യം ദേവസ്വം മുൻ താത്കാലിക ജീവനക്കാരനെതിരെ പോലീസ് കേസ്സെടുത്തു ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ദേവസ്വം കൗണ്ടറിൽ നിന്നും പണം കവർന്ന കേസിൽ ദേവസ്വത്തിൻ്റെ മുൻ താത്കാലിക ജീവനക്കാരനെതിരെ ഇരിങ്ങാലക്കുട പോലീസ് കേസ്സെടുത്തു. ഇരിങ്ങാലക്കുട കണ്ഠേശ്വര്യം പാറവിരുത്തിപറമ്പിൽ വീട്ടിൽ അരുൺകുമാറിനെതിരെയാണ് ( 31) ദേവസ്വം നൽകിയ പരാതിയിൽ പോലീസ് കേസ്സെടുത്തിരിക്കുന്നത്. രണ്ട് വർഷത്തോളം ദേവസ്വത്തിൽ ഗുമസ്ത തസ്തികയിൽ ഇയാൾ താത്കാലിക ജീവനക്കാരനായി പ്രവർത്തിച്ചിരുന്നു.Continue Reading

കത്തീഡ്രൽ പ്രൊഫഷണൽ സിഎൽസി യുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് കരോൾ ഘോഷയാത്ര ഇരിങ്ങാലക്കുടയിൽ ഡിസംബർ 21 ന്   ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രൽ പ്രൊഫഷണൽ സിഎൽസി യുടെ ആഭിമുഖ്യത്തിൽ ജൂനിയർ സിഎൽസി യുടെ സഹകരണത്തോടെ നടത്തുന്ന മെഗാ ഹൈ-ടെക് ക്രിസ്മസ് കരോൾ മത്സരഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഡിസംബർ 21 ന് വൈകീട്ട് 5 മണിക്ക് ടൗൺ ഹാൾ പരിസരത്ത് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോContinue Reading

അനധികൃതമദ്യവിൽപ്പന; തെക്കുംകര സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ ഇരിങ്ങാലക്കുട : അനധികൃത മദ്യവിൽപ്പന നടത്തിയ രണ്ട് പേർ എക്സൈസ് സംഘത്തിൻ്റെ പിടിയിൽ. തെക്കുംകര താണിയത്ത്കുന്ന് കുമാരൻ ( 70) , കളത്തിപറമ്പിൽ ഷിനോജ്കുമാർ (49) എന്നിവരെയാണ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി ആർ അനുകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കുമാരനിൽ നിന്നും നാലര ലിറ്റരും ഷിനോജ്കുമാറിൽ നിന്നും എട്ടര ലിറ്ററും ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു കോടതിയിൽ ഹാജരാക്കിയ പ്രതികളെContinue Reading

എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയൻ്റെ നേതൃത്വത്തിൽ ഹോമമന്ത്ര ശതാബ്ദി സമ്മേളനവും വിശ്വശാന്തി ഹോമവും ഡിസംബർ 25 ന് ഇരിങ്ങാലക്കുട : എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയൻ്റെ ആഭിമുഖ്യത്തിൽ ശ്രീ നാരായണഗുരു രചിച്ച ഹോമമന്ത്രത്തിൻ്റെ ശതാബ്ദിയോടനുബന്ധിച്ച് വിശ്വശാന്തി ഹോമം നടത്തുന്നു. ഡിസംബർ 25 ന് ശാന്തിനികേതൻ പബ്ലിക് സ്കൂൾ അങ്കണത്തിൽ നടക്കുന്ന ഹോമമന്ത്രശതാബ്ദി സമ്മേളനവും വിശ്വശാന്തിഹോമവും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രാവിലെ 11 ന് ഉദ്ഘാടനം ചെയ്യും.Continue Reading

സിപിഎം ഇരിങ്ങാലക്കുട എരിയ സമ്മേളനം തുടങ്ങി; കോടികളുടെ ക്രമക്കേടുകൾ നടന്ന കരുവന്നൂർ ബാങ്കിനായി പ്രഖ്യാപിച്ച പാക്കേജ് കൂടുതൽ കാര്യക്ഷമമാകേണ്ടതുണ്ടെന്നും നിക്ഷേപകർ പണത്തിനായി കാത്ത് നിൽക്കുന്ന അവസ്ഥ തുടരുകയാണെന്നും പ്രതിനിധികളിൽ നിന്നും വിമർശനം ഇരിങ്ങാലക്കുട : കോടികളുടെ ക്രമക്കേടുകൾ നടന്ന കരുവന്നൂർ ബാങ്കിനായി പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് കൂടുതൽ കാര്യക്ഷമമാകേണ്ടതുണ്ടെന്നും സർക്കാരിൽ നിന്നും കൂടുതൽ സഹായങ്ങൾ ഉണ്ടാകണമെന്നും സിപിഎം ഇരിങ്ങാലക്കുട എരിയ സമ്മേളനത്തിൽ വിമർശനം. നിക്ഷേപകർ പണത്തിനായി അപേക്ഷ നൽകി കാത്ത്Continue Reading

കേന്ദ്ര അവഗണന അവസാനിപ്പിക്കുക, തൊഴിൽ സുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള എഐടിയുസി മേഖലാ ജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം; നെഹ്റുവിൽ നിന്ന് മോദിയിലേക്കുള്ള മാറ്റത്തിൻ്റെ ദുരന്തമാണ് ഇന്ത്യ നേരിടുന്നതെന്ന് ആർ പ്രസാദ്   ഇരിങ്ങാലക്കുട: നെഹ്റുവിൽ നിന്ന് മോദിയിലേക്കുള്ള മാറ്റത്തിൻ്റെ ദുരന്തമാണ് ഇന്ത്യ നേരിടുന്നത് എന്ന് എ ഐ ടി യു സി ദേശീയ സെക്രട്ടറി ആർ പ്രസാദ്. കേന്ദ്ര അവഗണന അവസാനിപ്പിക്കുക, തൊഴിൽ സുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾContinue Reading

ഹോട്ടൽ കൊളംമ്പോ, പ്രിയ ബേക്കറി സ്ഥാപനങ്ങളുടെ ഉടമ ചിറ്റിലപ്പിള്ളി ജോസ് (80 വയസ്സ്) നിര്യാതനായി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഹിന്ദി പ്രചാർ മണ്ഡൽ റോഡിൽ ചിറ്റിലപ്പിള്ളി ലോനപ്പൻ മകൻ ജോസ് ( ഹോട്ടൽ കൊളംമ്പോ, പ്രിയ ബേക്കറി സ്ഥാപനങ്ങളുടെ ഉടമ) നിര്യാതനായി. 80 വയസ്സായിരുന്നു. മേരിയാണ് ഭാര്യ. ഷാജു, ഷെല്ലി, ഷണ്ണി എന്നിവർ മക്കളും ലിജി, ലിഷ , ഡെസ്സിൻ എന്നിവർ മരുമക്കളുമാണ്. സംസ്കാരം നാളെ ( ഡിസംബർ 18Continue Reading

തുമ്പൂർ സർവീസ് സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്   തൃശ്ശൂർ : അഞ്ചര വർഷമായി അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലുള്ള തുമ്പൂർ സർവീസ് സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്. ബാങ്കിൻ്റെ മുൻ പ്രസിഡണ്ട് ജോണി കാച്ചപ്പിള്ളി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് ഉത്തരവ്. ഒരാഴ്ചക്കുള്ളിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കാനും 60 ദിവസത്തിനകം പുതിയ കമ്മിറ്റിയോട് മെമ്പർഷിപ്പുകൾ പരിശോധിച്ച് ഇലക്ട്രോണിക് ഐഡി കാർഡുകൾContinue Reading

കരുവന്നൂർ സൗത്ത് ബണ്ട് റോഡിൻ്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി; നിർമ്മാണ പ്രവർത്തനങ്ങൾ ഒരു കോടി രൂപ ചിലവഴിച്ച്   ഇരിങ്ങാലക്കുട :സംസ്ഥാന സർക്കാരിൻ്റെ 2024-25 വർഷത്തെ സംസ്ഥാന ബജറ്റിൽ നിന്നും 1 കോടി രൂപ ചിലവഴിച്ചുള്ള കരുവന്നൂർ സൗത്ത് ബണ്ട് റോഡ് നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി. ഇരിങ്ങാലക്കുട മണ്ഡലത്തിലെ കരുവന്നൂർ പുഴയുടെ തീരത്ത് ഇരിങ്ങാലക്കുട നഗരസഭയേയും കാറളം ഗ്രാമ പഞ്ചായത്തിനേയും ബന്ധിപ്പിച്ച് 53 വർഷങ്ങൾക്ക് മുമ്പ് ജലവിഭവ വകുപ്പ് നിർമ്മിച്ചതാണ്Continue Reading

കരുതലും കൈത്താങ്ങും മുകുന്ദപുരം താലൂക്ക്തല അദാലത്ത് ; ആകെ ലഭിച്ചത് 385 അപേക്ഷകൾ ;15  ദേവസ്വം പട്ടയങ്ങളും 22 പേർക്ക് റേഷൻ കാർഡുകളും വിതരണം ചെയ്തു;എസ്ഡിആർഎഫിൻ്റെ കണക്കിലെ കളികൾ നടത്തി സംസ്ഥാനത്തിൻ്റെ അവകാശങ്ങൾ കേന്ദ്രം നിഷേധിക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ   ഇരിങ്ങാലക്കുട : പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ടൗൺ സംഘടിപ്പിച്ച മുകുന്ദപുരം താലൂക്ക് അദാലത്തിൽContinue Reading