ഇരിങ്ങാലക്കുട – ബാംഗ്ലൂർ കെഎസ്ആർടിസി ബസ് സർവീസ് ; ബുക്കിംഗ് ആരംഭിച്ചു: ഈ മാസം 17 ന് സർവീസ് ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു…   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയ്ക്ക് വിഷുക്കൈനീട്ടമായി നൽകുന്ന പുതിയ കെഎസ്ആർടിസി സ്വിഫ്റ്റ് ഡീലക്സ് അന്തർ സംസ്ഥാന സർവീസിന് ബുക്കിംഗ് ആരംഭിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഇരിങ്ങാലക്കുട നിന്നും ബാംഗ്ലൂരിലേയ്ക്കുള്ള പുതിയ സർവീസ് ഈ മാസം 17 ന് യാത്രContinue Reading

ഇരിങ്ങാലക്കുടയിൽ മതസൗഹാർദ്ദ ഇഫ്ത്താർ സംഗമം … ഇരിങ്ങാലക്കുട : ആത്മ വിശുദ്ധിയുടേയും സഹനത്തിന്റേയും പുണ്യ ദിനങ്ങളായ റമദാനോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഠാണാ ജുമാമസ്ജിദിൽ വെച്ച് സാമൂഹ്യ പ്രവർത്തകൻ നിസാർ അഷറഫിന്റെ നേതൃത്വത്തിൽ ജമ അത്ത് കമ്മറ്റിയുടെ സഹകരണത്തോടെ മത സൗഹാർദ്ദ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഇമാം കബീർ മൗലവി അദ്ധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറാൾ മോൺ. ജോസ് മഞ്ഞളി , കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ്Continue Reading

ശ്രീ കൂടൽമാണിക്യ തിരുവുൽസവം ; അലങ്കാര പന്തലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു …   ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം 2023 തിരുവുത്സവത്തോടനുബന്ധിച്ച് നിർമ്മിക്കുന്ന ബഹുനില അലങ്കാര പന്തലിന്റെയും ദീപാലങ്കാരത്തിൻ്റെയും കാൽനാട്ടുകർമ്മം കുട്ടംകുളം പരിസരത്തു വച്ച് ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ദേവസ്വം ഭരണസമിതി അംഗങ്ങളും സംയുക്തമായി നിർവഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, വൈസ് ചെയർമാൻ ടി വി ചാർലി, ആർ ഡി ഓ എം കെ ഷാജി,Continue Reading

വാർഷിക വികസന ഫണ്ട്‌ വിനിയോഗം: ജില്ലയിൽ ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്തിന് ഒന്നാം സ്ഥാനം … ഇരിങ്ങാലക്കുട : 2022 -23 വാർഷിക പദ്ധതി വിഹിതം 100 ശതമാനം ഫലപ്രദമായി വിനിയോഗിച്ച ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ആദരം. ജില്ലാ അടിസ്ഥാനത്തിലുള്ള വിലയിരുത്തലിലാണ് ഒന്നാം സ്ഥാനം. ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണഫലമാണ് വികസന ഫണ്ട് വിനിയോഗത്തിൽ പ്രതിഫലിച്ചതെന്ന് പ്രസിഡന്റ് ലളിത ബാലൻ പറഞ്ഞു.   ലൈഫ് മിഷൻ ഭവന പദ്ധതിയിൽContinue Reading

പടിയൂരിൽ വാഹനമിടിച്ച് വൃദ്ധ മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ … ഇരിങ്ങാലക്കുട : പടിയൂരിൽ സ്കൂട്ടർ ഇടിച്ച് വൃദ്ധ മരണമടഞ്ഞ സംഭവത്തിൽ ഒളിവിൽ ആയിരുന്ന പ്രതി അറസ്റ്റിൽ . എടതിരിഞ്ഞി ചെട്ടിയാൽ അണക്കത്തിപറമ്പിൽ സതീഷ് ശങ്കരൻ (52) നെയാണ് കാട്ടൂർ സി ഐ ഋഷികേശൻനായരുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. എപ്രിൽ 8 ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.നടന്നു പോയിരുന്ന മൂന്ന് സ്ത്രീകളുടെ ദേഹത്ത് സ്കൂട്ടർ ഇടിച്ച് മൂന്ന്Continue Reading

വെള്ളാങ്ങല്ലൂരിൽ വീട്ടമ്മയുടെ മാലപൊട്ടിച്ച കൊച്ചി സ്വദേശികളായ രണ്ടംഗ സംഘം ദിവസങ്ങൾക്കുള്ളിൽ അറസ്റ്റിൽ … ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂരിൽ വീട്ടമ്മയുടെ സ്വർണ്ണ മാല ബൈക്കിലെത്തി പൊട്ടിച്ച സംഘത്തെ ദിവസങ്ങൾക്കുള്ളിൽ പിടികൂടി ഇരിങ്ങാലക്കുട പോലീസ് . എളമക്കര സ്വദേശി അറയ്ക്കൽ വീട്ടിൽ ഇമ്മാനുവൽ (25 വയസ്), കലൂർ കണയന്നൂർ ഉഴിപറമ്പിൽ സുഹൈദ് (27 വയസ്സ്) എന്നിവരെയാണ് റൂറൽ എസ്.പി ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ. എസ്.പി. ബാബു .കെ തോമസ് ഇൻസ്പെക്ടർContinue Reading

മന്ത്രി ഡോ ആർ ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് അഡ്വ തോമസ് ഉണ്ണിയാടൻ നല്കിയ ഹർജി ഹൈക്കോടതി തള്ളി.   തൃശ്ശൂർ : ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എംഎൽഎ യുമായ ഡോ ആർ ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് യുഡിഎഫ് സ്ഥാനാർഥി അഡ്വ തോമസ് ഉണ്ണിയാടൻ നല്കിയ ഹർജി ഹൈക്കോടതി തള്ളി. ഹർജിയിൽ മതിയായ വസ്തുതകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സോഫി തോമസിന്റെ ബെഞ്ച് ഹർജി തള്ളിയിരിക്കുന്നത്.Continue Reading

ഇരിങ്ങാലക്കുടയിൽ ഹരിത അർബൻ മാർക്കറ്റ് …. ഇരിങ്ങാലക്കുട : നാടൻ പച്ചക്കറികൾ കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച് വിപണനം നടത്തുന്നതിനായി കൃഷിഭവന്റെ സഹകരണത്തോടെ ഹരിത അർബൻ മാർക്കറ്റ് എന്ന പേരിൽ വിപണ കേന്ദ്രം ആരംഭിച്ചു. ഇരിങ്ങാലക്കുട കൃഷിഭവൻ പരിസരത്ത് നടന്ന ചടങ്ങിൽ ആദ്യവിൽപന നഗരസഭ വികസന കാര്യ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറകടർ എസ്.മിനി പദ്ധതി വിശദീകരിച്ചു കൃഷി ഫീൽഡ് ഓഫീസർ ഇൻചാർജ് എം.കെ.ഉണ്ണി സ്വാഗതവുംContinue Reading

കയ്പമംഗലത്ത് പെട്രോള്‍ പമ്പ് ഉടമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി ;ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കണ്ടെത്തൽ … ഇരിങ്ങാലക്കുട: കയ്പമംഗലം മൂന്നുപീടിക ഫ്യുവല്‍സ് എന്ന പെട്രോള്‍ പമ്പിന്റെ ഉടമ കോഴിപറമ്പില്‍ മനോഹരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ കയ്പമംഗലം സ്വദേശികളായ കല്ലിപറമ്പില്‍ അനസ്, കുന്നത്ത് അന്‍സാര്‍, കുറ്റിക്കാടന്‍ സ്റ്റിയോ എന്നിവരെ വിവിധ വകുപ്പുകള്‍ പ്രകാരം ഇരിങ്ങാലക്കുട അഡീഷണല്‍ ഡിസ്ട്രിക്ട്Continue Reading

കെ വി രാമനാഥൻ മാസ്റ്റർക്ക് നാടിന്റെ യാത്രാമൊഴി… ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം അന്തരിച്ച ബാലസാഹിത്യകാരനും എഴുത്തുകാരനുമായ കെ വി രാമനാഥൻ മാസ്റ്റർക്ക് നാടിന്റെ യാത്രാമൊഴി. തൃശ്ശൂർ സാഹിത്യ അക്കാദമിയിലും ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലും എംജി റോഡിലുള്ള വസതിയിലുമായി പൊതുദർശനത്തിന് വച്ച ഭൗതികശരീരത്തിൽ നാടിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ അന്ത്യോപചാരം അർപ്പിച്ചു. സാഹിത്യ അക്കാദമിയിലെ പൊതു ദർശനത്തിന് ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ദീർഘകാലം അധ്യാപകനായി പ്രവർത്തിച്ച നാഷണൽ സ്കൂളിലേക്ക് ഭൗതികശരീരംContinue Reading