നീഡ്സിന്റെ ആഭിമുഖ്യത്തിൽ മഹാത്മപാദസ്പർശ സ്മൃതി യാത്ര നവംബർ 30 ന് …   ഇരിങ്ങാലക്കുട : നീഡ്സിന്റെ ആഭിമുഖ്യത്തിൽ നവംബർ 30 ന് മഹാത്മപാദസ്പർശ സ്മ്യതി പദയാത്ര നടത്തുന്നു. ഗാന്ധിജിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന് 90 വർഷം തികയുന്നതിന്റെ ഓർമ്മയ്ക്കായിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് നീഡ്സ് പ്രസിഡണ്ട് അഡ്വ തോമസ് ഉണ്ണിയാടൻ പത്ര സമ്മേളനത്തിൽ അറിയിച്ചു. 30 ന് വൈകീട്ട് നാലിന് ഗാന്ധിജി പങ്കെടുത്ത സമ്മേളന വേദിയായ ചെളിയംപാടം പരിസരത്ത് നിന്നും ഗാന്ധിജിയുടെContinue Reading

അവിട്ടത്തൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ ശങ്കര മണ്ഡപത്തിന്റെ സമർപ്പണവും ശങ്കര പ്രതിമയുടെ അനാച്ഛാദനവും നവംബർ 27 ന് … ഇരിങ്ങാലക്കുട : അവിട്ടത്തൂർ കീഴ്തൃക്കോവിൽ ശ്രീകൃഷ്ണക്ഷേത്രത്തിലെ ശങ്കര മണ്ഡപത്തിന്റെ സമർപ്പണവും ശങ്കര പ്രതിമയുടെ അനാച്ഛാദനവും നവംബർ 27 ന് ഗോവ ഗവർണർ അഡ്വ പി എസ് ശ്രീധരൻപിള്ള നിർവഹിക്കും. വൈകീട്ട് 5 ന് നടക്കുന്ന ചടങ്ങിൽ മുഞ്ചിറ മഠം മൂപ്പിൽ സ്വാമിയാർ പരമേശ്വര ബ്രഹ്മാനന്ദതീർത്ഥ ദീപ പ്രോജ്ജ്വലനം നിർവ്വഹിക്കുമെന്ന് ക്ഷേത്രം ട്രസ്റ്റി പ്രസിഡണ്ട്Continue Reading

എൻഡിഎ യുടെ ജനപഞ്ചായത്തുകൾക്ക് തുടക്കമായി ; പിണറായി സർക്കാർ ധൂർത്തിൽ അഭിരമിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് … ഇരിങ്ങാലക്കുട: ക്ഷേമ പെൻഷനുകൾ നൽകുന്നതിൽ പരാജയപ്പെട്ട പിണറായി സർക്കാർ ധൂർത്തിൽ അഭിരമിക്കുകയാണെന്നും മുപ്പതിനായിരം രൂപ ചിലവഴിച്ച് മന്ത്രി ബിന്ദു കണ്ണട വാങ്ങിക്കുന്നത് വ്യക്തിപരമായി പോലും ജനദ്രോഹ നടപടികൾ സ്വീകരിക്കാൻ മടിയില്ലെന്നതിന്റെ തെളിവാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു.നരേന്ദ്ര മോദി സർക്കാരിന്റെContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ പട്ടികയിൽ നിന്നും വിവിധ വാർഡുകളിൽ നിന്നായി 1500 ഓളം പേർ ഒഴിവാക്കപ്പെട്ടതായി കണ്ടെത്തി; നടപടി ആവശ്യപ്പെട്ട് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ; അന്വേഷിക്കാൻ ഐടി വിഭാഗം …   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ പട്ടികയിൽ നിന്നും വിവിധ വാർഡുകളിൽ നിന്നായി 1500 ഓളം പേർ ഒഴിവാക്കപ്പെട്ടതായി കണ്ടെത്തി. മാസങ്ങളോളം മുടങ്ങിയ പെൻഷൻ വിതരണം പുനരാരംഭിച്ച വേളയിലാണ് ഈContinue Reading

നവകേരള സദസ്സ് ; പരാതികൾ സ്വീകരിക്കാൻ ഇരുപത് കൗണ്ടറുകൾ; മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എത്തിച്ചേരുന്നത് നാലരയോടെ ; നവകേരള സദസ്സിന്റെ അനുബന്ധ പരിപാടികൾ നാളെ ആരംഭിക്കും …   ഇരിങ്ങാലക്കുട : ഡിസംബർ ആറിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ഇരിങ്ങാലക്കുട നിയോജക മണ്ഡലം നവകേരള സദസ്സിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. വൈകീട്ട് 4.30 ന് മുനിസിപ്പൽ മൈതാനിയിൽ നടക്കുന്ന സദസ്സിനോടനുബന്ധിച്ച് ജനങ്ങൾക്കുള്ള പരാതികളും നിർദേശങ്ങളും സ്വീകരിക്കുന്നതിന് ഇരുപത് കൗണ്ടറുകൾ രാവിലെ 10Continue Reading

അയ്യങ്കാവ് ക്ഷേത്രസന്നിധിയിലെ ദേശവിളക്കിന്റെ തീയതി മാറ്റിയതിനെ ചൊല്ലി വിവാദം; നവകേരള സദസ്സിന്റെ പേരിൽ ദേശവിളക്കിന് അനുമതി നിഷേധിച്ചുവെന്ന ആരോപണവുമായി ബിജെപി; ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വിശദീകരിച്ച് കൂടൽ മാണിക്യ ദേവസ്വം ; നോട്ടീസ് അച്ചടിച്ചതിന് ശേഷമാണ് പോലീസ് അനുമതി തേടിയതെന്നും അനുമതി ലഭിക്കാഞ്ഞ സാഹചര്യത്തിലാണ് അടുത്ത ദിവസത്തേക്ക് ദേശവിളക്ക് മാറ്റിയതെന്നും വിശദീകരിച്ച് അയ്യപ്പസേവാസംഘം …   ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യ ക്ഷേത്ര കീഴേടമായ അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ദേശവിളക്ക് ആഘോഷം മാറ്റിവച്ചതിനെContinue Reading

കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദരിക്കുന്ന കെനിയൻ സംവിധായക വനൂരി കഹിയുവിന്റെ ” റഫീക്കി ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ …   28 – മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ‘ സ്പിരിറ്റ് ഓഫ് സിനിമ’ അവാർഡ് നൽകി ആദരിക്കുന്ന കെനിയൻ സംവിധായക വനൂരി കഹിയുവിന്റെ ” റഫീക്കി ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 24 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.Continue Reading

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍..   ഇരിങ്ങാലക്കുട: സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തുറവന്‍കാട് കോഴിശേരി വീട്ടില്‍ ഷാജു മകന്‍ ആദിനാഥ് (15) ആണ് മരിച്ചത്. ഇരിങ്ങാലക്കുട എസ്എന്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. പുല്ലൂര്‍ അമ്പലനടയിലെ ക്ഷേത്ര കുളത്തില്‍ വൈകീട്ട് മൂന്നരയോടെയാണ് സംഭവം. സുഹൃത്തുക്കളായ അഞ്ച് പേര്‍ക്കൊപ്പമാണ് കുളിക്കാന്‍ ഇറങ്ങിയത്. ആദിനാഥ് ഒഴികെ മറ്റു നാലു പേരും വീട്ടിലെത്തിയതിനെContinue Reading

വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണ ഭരണഘടന സാക്ഷരതയിലേക്ക് … ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നവംബര്‍ 26 ന് ഭരണഘടന വിജ്ഞാനോത്സവത്തിന്റെ ഭാഗമായി 43,000 ത്തോളം വീടുകളില്‍ ഭരണഘടനയുടെ സംക്ഷിപ്തരൂപം തയ്യാറാക്കി വിതരണം ചെയ്യുമെന്ന് ബ്ലോക്ക് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഭരണഘടനയെ കുറിച്ച് പ്രാഥമികവും അടിസ്ഥാനപരവുമായ അവബോധം സമൂഹത്തില്‍ രൂപപ്പെടുത്തുന്നതിനായി വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് ഭരണഘടന വിജ്ഞാനോത്സവം.   ബ്ലോക്ക് പഞ്ചായത്ത്Continue Reading

ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തില്‍ ക്രിസ്തുരാജന്‍റെ തിരുനാള്‍ നവംബര്‍ 22 മുതല്‍ 26 വരെ …   ഇരിങ്ങാലക്കുട :ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തില്‍ ക്രിസ്തുരാജന്‍റെ തിരുനാളിന് ഇന്ന് 2023 നവംബര്‍ 22 മുതല്‍ 26 വരെ ആഘോഷിക്കും. നവംബര്‍ 22ന് വൈകീട്ട് 5.45ന് ഫാ.ജോയ് പീണിക്കപറമ്പില്‍ സി എം ഐ (പ്രിയോര്‍, ക്രൈസ്റ്റ് ആശ്രമം,ഇരിങ്ങാലക്കുട) തിരുന്നാള്‍ കൊടിയേറ്റം നിര്‍വ്വഹിക്കും. തുടര്‍ന്ന് 6 മണിക്ക് ആഘോഷമായ ദിവ്യബലി, നൊവേന. തിരുകര്‍മ്മങ്ങള്‍ക്ക് ഫാ.Continue Reading