മണ്ഡലത്തിനായി കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ച് മന്ത്രി ഡോ ആർ ബിന്ദു ; കോന്തിപുലം സ്ഥിരം തടയണയുടെയും ക്രൈസ്റ്റ് കോളേജിലെ സിന്തറ്റിക് ട്രാക്കിൻ്റെയും നിർമ്മാണോദ്ഘാടനങ്ങൾ ഫെബ്രുവരി 8 നും 10 നും ഇരിങ്ങാലക്കുട : മണ്ഡലത്തിനായി കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. 12. 21 കോടി രൂപ ചിലവഴിച്ച് കെഎൽഡിസി കനാലിന് കുറുകെ നിർമ്മിക്കുന്ന കോന്തിപുലം സ്ഥിരം തടയണയുടെ നിർമ്മാണ ഉദ്ഘാടനം ഫെബ്രുവരി
ടി വി ചാർലി ഡിസിസി സെക്രട്ടറി തൃശ്ശൂർ : ഡിസിസി സെക്രട്ടറിയായി ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡണ്ട് ടി വി ചാർലിയെ കെപിസിസി നേതൃത്വം നിയമിച്ചതായി ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് പത്രക്കുറിപ്പിൽ അറിയിച്ചു. ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശിയായ ടി വി ചാർലി കെ എസ് യു ജില്ലാ വൈസ് പ്രസിഡൻ്റ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി, ബ്ലോക്ക് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നാല്
64- മത് സൗത്ത് ഇന്ത്യൻ ഇൻ്റർകൊളീജിയേറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റ് നാളെ മുതൽ ക്രൈസ്റ്റ് ഫുട്ബോൾ സ്റ്റേഡിയത്തിൽ ഇരിങ്ങാലക്കുട : കണ്ടംകുളത്തി ലോനപ്പൻ മെമ്മോറിയൽ 64- മത് സൗത്ത് ഇന്ത്യൻ ഇൻ്റർകൊളീജിയേറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിൽ നാളെ ആരംഭിക്കും. ഫെബ്രുവരി 6 മുതൽ 10 വരെ നടക്കുന്ന ടൂർണ്ണമെൻ്റിൽ കഴിഞ്ഞ വർഷങ്ങളിലെ ജേതാക്കളായ ക്രൈസ്റ്റ് കോളേജ്, തൃശ്ശൂർ കേരളവർമ്മ, സെൻ്റ് തോമസ്, ചങ്ങനാശ്ശേരി എസ് ബി, കോതമംഗലം
ആടിത്തിമിര്ത്ത് കാവടിക്കൂട്ടങ്ങള്; ഇരിങ്ങാലക്കുടയെ വര്ണാഭമാക്കി വിശ്വാനാഥപുരം ക്ഷേത്രത്തിലെ കാവടി പൂരമഹോത്സവം ഇരിങ്ങാലക്കുട: പൂക്കാവടികള്ക്കും പീലിക്കാവടികള്ക്കും നിലക്കാവടികള്ക്കും ഒപ്പം സ്പെഷല് കാവടികളും വാദ്യഘോഷ അകമ്പടിയില് വീഥികളില് നൃത്തം വച്ചതോടെ ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂരമഹോത്സവം വര്ണാഭമായി മാറി. ക്ഷേത്രം മേല്ശാന്തി മണിയുടെ നേതൃത്വത്തില് പുലര്ച്ചെ നടന്ന വിശേഷാല് പൂജകള്ക്കു ശേഷം രാവിലെ എട്ടു മണിയോടു കൂടി പ്രാദേശിക ഉത്സവാഘോഷ വിഭാഗങ്ങളായ പുല്ലൂര്, തുറവന്കാട്, ടൗണ് പടിഞ്ഞാട്ടുമുറി, കോമ്പാറ എന്നിവിടങ്ങളില്
Designed and developed by WWM