കേശവൻ വൈദ്യർ സ്മൃതി ദിനം ആചരിച്ചു

കേശവൻ വൈദ്യർ സ്മൃതി ദിനം ആചരിച്ചു.

ഇരിങ്ങാലക്കുട : എസ് എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റ് സ്ഥാപകനായ സി ആർ കേശവൻ വൈദ്യരുടെ സ്മൃതിദിനം ആചരിച്ചു.രാവിലെ 8:30 ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് മതമൈത്രി നിലയത്തിൽ സ്മരണാഞ്ജലിയും നടന്നു.എസ് എൻ ചന്ദ്രിക എഡ്യൂക്കേഷനൽ ട്രസ്റ്റ് ചെയർമാൻ ഡോ. സി.കെ രവി അധ്യക്ഷത വഹിച്ചു. എസ്എൻഡിപി യോഗം കൗൺസിലർ പി കെ പ്രസന്നൻ ,എസ് എൻ ഹയർസെക്കൻഡറി സ്കൂൾ റിട്ട.പ്രിൻസിപ്പൽ ബിന്ദു കെ സി ,എസ് എൻഎൽപി റിട്ട. ഹെഡ്‌മിസ്ട്രസ് പി എസ് ബിജുന,കെ.കെ കൃഷ്ണാനന്ദ ബാബു , ജോസ് മഞ്ഞില, സി എൻ പുരുഷോത്തമൻ എന്നിവർ സി.ആർ കേശവൻ വൈദ്യരുടെ ഓർമ്മകൾ പങ്കുവെച്ചു.എസ് എൻ ചന്ദ്രിക എഡ്യൂക്കേഷനൽ ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂഷനിലെയും, ലാൽ മെമ്മോറിയൽ ആശുപത്രിയിലെയും , എസ് വി പ്രൊഡക്സിലെയും ജീവനക്കാർ,വിദ്യാർഥികൾ ബന്ധുക്കൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: