കാറളം സാവിത്രി വധക്കേസ്; കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നൽകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുട: കാറളം അരുമ്പുള്ളി വിജയന്റെ ഭാര്യ സാവിത്രിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി നല്കുന്നതിനാവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിയെ 48 മണിക്കൂറിനകം പിടികൂടിയ ആഭ്യന്തരവകുപ്പിന് നന്ദി പറയുന്നതിന് തോമസ് ഉണ്ണിയാടൻ എം എൽ എ ക്കൊപ്പം എത്തിയ സാവിത്രിയുടെ മക്കളായ സുഭാഷ്, സുമേഷ് എന്നിവർക്കാണ് മന്ത്രി ഉറപ്പ് നൽകിയത്. കെ പി സി സി ജനറൽ സെക്രട്ടറി സോണിയ ഗിരി, വാർഡ് അംഗം കെ.ബി.ഷമീർ എന്നിവരും ഒപ്പമുണ്ടായിരുന്നു.















