ഇരിങ്ങാലക്കുടയിൽ ‘നാട്യസൗരഭം’ കൂടിയാട്ട ആസ്വാദനക്കളരിക്ക് തുടക്കമായി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബും അമ്മന്നൂർ ഗുരുകുലവും സംയുക്തമായി സ്കൂൾ-കോളേജ് വിദ്യാർത്ഥികൾവേണ്ടി ഒരുക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ‘നാട്യസൗരഭം’ കൂടിയാട്ട പരിചയ-ആസ്വാദനക്കളരിക്ക് മാധവനാട്യഭൂമിയിൽ തുടക്കമായി.
അഡ്വക്കേറ്റ് തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കഥകളി ക്ലബ്ബ് പ്രസിഡണ്ട് രമേശൻ, ഗുരുകുലം പ്രസിഡണ്ട് കലാമണ്ഡലം രാജീവൻ , കലാമണ്ഡലം നാരായണൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.തുടർന്ന് പർണ്ണശാലാങ്കം കൂടിയാട്ടത്തിലെ ലളിതയുടെ ഭാഗം കൂടിയാട്ട കലാകാരി കപില ചൊല്ലിയാടി. മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ എന്നിവരും ഇടയ്ക്കയിൽ കലാനിലയം ഉണ്ണിക്കൃഷ്ണനും താളത്തിൽ കൂടിയാട്ട കലാകാരി സരിത കൃഷ്ണകുമാറും പക്കമേളമൊരുക്കി.കൂടിയാട്ട കലാകാരി ഡോക്ടർ അപർണ്ണ നങ്ങ്യാർ ആസ്വാദന ക്ലാസ്സ് നയിച്ചു.















