ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് മോഡൽ നിക്ഷേപക കൂട്ടായ്മ കരുവന്നൂരിലും

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് മോഡൽ നിക്ഷേപക കൂട്ടായ്മ കോടികളുടെ കൊള്ള നടന്ന കരുവന്നൂർ സഹകരണ ബാങ്കിനെ കേന്ദ്രീകരിച്ചും; കഴിഞ്ഞ ആറ് മാസങ്ങളായി പലിശ പോലും ലഭിക്കുന്നില്ലെന്നും തിരിച്ചടവ് ഉറപ്പാക്കേണ്ടത് ബാങ്ക് ഭരണസമിതിയെന്നും കരുവന്നൂരിലെ നിക്ഷേപകരുടെ കൂട്ടായ്മ

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് മോഡൽ നിക്ഷേപക കൂട്ടായ്മ കോടികളുടെ ക്രമക്കേട് നടന്ന കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലും. സംസ്ഥാനത്തിനും സഹകരണ മേഖലയ്ക്കും വർഷങ്ങളായി ബാങ്ക് ഭരണം കയ്യാളുന്ന സിപിഎമ്മിനും നാണക്കേട് സമ്മാനിച്ച കരുവന്നൂർ ബാങ്കിൽ നിന്നും മൂന്ന് വർഷങ്ങൾ പിന്നിട്ടിട്ടും പണം ലഭിക്കാത്ത സാഹചര്യത്തിലാണ് രാഷ്ട്രീയ കക്ഷികളുടെ മേൽവിലാസത്തിൽ അല്ലാതെ ആദ്യമായി നിക്ഷേപകർ സംഘടിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ നിക്ഷേപകരെ മാതൃകയാക്കി ” കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് നിക്ഷേപക കൂട്ടായ്മ ” എന്ന പേരിലാണ് സൂചനാ സമരവുമായി കരുവന്നൂർ ബാങ്കിലെ നിക്ഷേപകരും രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് നിക്ഷേപകരെ സംരക്ഷിക്കാനുള്ള നടപടികൾ ഒന്നും ഉണ്ടായില്ല. പുതിയ സർക്കാർ വന്നിട്ട് നൂറ് ദിനങ്ങൾ പിന്നിട്ടുവെങ്കിലും സഹകരണ മേഖലയെ സംരക്ഷിക്കാനുള്ള നടപടികൾ ഒന്നും സ്വീകരിച്ചതായി കാണുന്നില്ല. അഡ്മിനിസ്ട്രേറ്റർ ഭരണത്തിൻ്റെ കാലഘട്ടത്തിൽ പലിശ കിട്ടിയിരുന്നു . കഴിഞ്ഞ ആറ് മാസങ്ങളായി പലിശയും ലഭിക്കുന്നില്ല. തിരിച്ചടവ് ഉറപ്പാക്കിയും ചിലവുകൾ നിയന്ത്രിച്ചും നിക്ഷേപങ്ങൾ തിരിച്ച് നൽകേണ്ടത് ഭരണ സമിതിയുടെ ഉത്തരവാദിത്വമാണ്. ഭരണ സമിതി ആവശ്യപ്പെട്ടാൽ കുടിശ്ശികകാരെ ചെന്ന് കാണാൻ തയ്യാറാണെന്നും വരും നാളുകളിൽ സമരം ശക്തിപ്പെടുത്തുമെന്നും കൂട്ടായ്മ അറിയിച്ചു

Please follow and like us: