വിഷൻ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം; കർഷക സംഗമത്തിൽ പാടശേഖര സമിതികൾക്കും കൃഷി ഓഫീസർമാർക്കും ആദരം.
ഇരിങ്ങാലക്കുട: പാടശേഖര സമിതികളെയും കൃഷി വകുപ്പ് ഓഫീസർമാരെയും ആദരിച്ച് വിഷൻ ഇരിങ്ങാലക്കുടയുടെ പത്താമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി നടന്ന കർഷക സംഗമം കാർഷിക സംസ്കാരത്തിന്റെ പ്രതീകമായ ഞാറ് ഉയർത്തിക്കൊണ്ടായിരുന്നു കർഷക സംഗമത്തിന്റെ ഉദ്ഘാടനം.
ചലച്ചിത്രതാരം സിജി പ്രദീപ് മുഖ്യപ്രഭാഷണം നിർവഹിച്ചു.വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ
പരിസ്ഥിതി പ്രവർത്തക സിസ്റ്റർ റോസ് ആന്റോ, മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എ പോൾ, ഇരിഞ്ഞാലക്കുട എഡിഎ ഫാജിദ റഹ്മാൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
കൃഷി ഓഫിസർമാരായ ഡോ. അഞ്ജു( മുരിയാട് ), അഭയ(പൂമംഗലം ), റുബീന (പടിയൂർ ),
അനഘ (കാറളം ), രേഷ്മ (കാട്ടൂർ ),
അഖിൽ ( പൊറത്തിശേരി ),
തോമസ് (വേളൂക്കര ) അജിത് (ഇരിങ്ങാലക്കുട )
എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.വിഷൻ ഇരിങ്ങാലക്കുട കോർഡിനേറ്റർമാരായ ഷാജി മാസ്റ്റർ സ്വാഗതവും വൃന്ദ അജിത്കുമാർ നന്ദിയും പറഞ്ഞു.















