ആർട്സ് കേരള കലോൽസവം; ക്രൈസ്റ്റും എസ് ആർ വി കോളേജും ജേതാക്കൾ

ആർട്സ് കേരള കലോത്സവം; ഇരിങ്ങാലക്കുട ക്രൈസ്റ്റും തൃശ്ശൂർ എസ് ആർ വി കോളേജും ജേതാക്കൾ .

 

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ആതിഥ്യം വഹിച്ച ആർട്സ് കേരള കലോത്സവത്തിൽ

സംഘനൃത്തത്തിൽ ആതിഥേയരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഒന്നും രണ്ടും സ്ഥാനങ്ങളും ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജ് മൂന്നാം സ്ഥാനവും നേടി. മികച്ച ചമയത്തിനുള്ള രാമേട്ടൻ പുരസ്കാരം ക്രൈസ്റ്റ് കോളേജ് സ്വന്തമാക്കി. ഗ്രൂപ്പ് ഡാൻസ് മത്സരത്തിൽ വിജയികൾക്ക് കെ പി ജോൺ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 30,000 രൂപ ക്യാഷ് അവാർഡും നൽകി. രണ്ടാം സമ്മാനമായി 20,000 രൂപയും ലീല ജോൺ മെമ്മോറിയൽ ട്രോഫിയും മൂന്നാം സമ്മാനമായി പതിനയ്യായിരം രൂപയും ട്രോഫിയും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. നാടൻപാട്ട് മത്സരത്തിൽ തൃശ്ശൂർ എസ് ആർ വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് പെർഫോമിംഗ് ആർട്സ് ഒന്നാം സ്ഥാനം നേടി. ക്രൈസ്റ്റ് കോളേജ്, തൃശ്ശൂർ സെൻറ് തോമസ് കോളേജ് എന്നീ കലാലയങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഒന്നാം സമ്മാനമായി കെ എൽ ആൻ്റോ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും 20,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി. രണ്ടാം സമ്മനമായി സെലിൻ ആൻ്റോ ട്രോഫിയും 15,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും, മൂന്നാം സ്ഥാനത്ത് എത്തിയ ടീമിന് വിജു ആൻ്റോ ട്രോഫിയും 10,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിച്ചു.

തിരുവാതിരക്കളിയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തിയത് ക്രൈസ്റ്റ് കോളേജിൻ്റെ ടീമുകളാണ്. മൂന്നാം സ്ഥാനം തൃശ്ശൂർ ഗവ. എൻജിനീയറിങ് കോളജിന് ലഭിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ വരുന്ന ടീമുകൾക്ക് സമ്മാനമായി യഥാക്രമം 20,000, 15,000, 10,000 രൂപ സമ്മാനമായി നൽകി.

സമാപന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഫാദർ ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.

Please follow and like us: