ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബി.ആർ.സി യുടെ പരിധിയിലുള്ള പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള ദ്വിദിന സഹവാസ ക്യാമ്പ് തുടങ്ങി.ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ തൃശ്ശൂർ ഡി.പി.ഒ കെ.ബി ബ്രിജി മുഖ്യാതിഥിയായി.
പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ, നഗരസഭ കൗൺസിലർ പ്രവീൺസ് ഞാറ്റുവെട്ടി, ബിപിസി കെ.ആർ. സത്യപാലൻ, തൃശ്ശൂർ ഡയറ്റ് ഫാക്കൽറ്റി എം.ആർ. സനോജ്, സ്പെഷ്യൽ എജ്യുക്കേറ്റർ എം.പി ലിബി തുടങ്ങിയവർ സംസാരിച്ചു.















