തദ്ദേശതിരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കാൻ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് വിദ്യാർഥിനിയും

തദ്ദേശതിരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കാൻ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് വിദ്യാർഥിനിയും; പഠനഘട്ടത്തിൽ തദ്ദേശതിരഞ്ഞെടുപ്പിൽ വിദ്യാർഥിനി ജനവിധി തേടുന്നത് കോളേജിൻ്റെ ചരിത്രത്തിൽ ആദ്യം

ഇരിങ്ങാലക്കുട : തദ്ദേശ തിരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കാൻ കോളേജ് വിദ്യാർഥിനിയും . ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് എംഎസ്ഡബ്ല്യു വിദ്യാർഥിനി അനഘ കിഷോറാണ് അതിരപ്പിള്ളി പഞ്ചായത്ത് രണ്ടാം വാർഡ് വെട്ടിക്കുഴി വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി രംഗത്തിറങ്ങുന്നത്. വെറ്റിലപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കൊരട്ടി ലിറ്റിൽ ഫ്ളവർ, ചാലക്കുടി സേക്രഡ് ഹാർട്ട് എന്നിവടങ്ങളിലായിട്ടായിരുന്നു നേരത്തെയുള്ള പഠനം. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ് ആയി അഞ്ച് വർഷത്തോളം പ്രവർത്തിച്ച അനഘ ഇപ്പോൾ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കൂടിയാണ് . പഠനവും പൊതു പ്രവർത്തനവും ഒരുമിച്ച് കൊണ്ട് പോകാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് അനഘ പങ്കിടുന്നത്. സെൻ്റ് ജോസഫ്സ് കോളേജിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വിദ്യാർഥിനി തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആകുന്നത്. അതിരപ്പിള്ളി കണ്ണൻകുഴി അമ്പഴക്കാടൻ വീട്ടിൽ കിഷോറിൻ്റെയും സരിതയുടെയും മകളാണ്. അപർണ്ണ സഹോദരിയാണ് . അടുത്ത ദിവസം തന്നെ നാമനിർദ്ദേശപത്രിക സമർപ്പിക്കുമെന്ന് അനഘ കിഷോർ ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു.

Please follow and like us: