ചാലക്കുടിയിൽ വൻ മയക്കുമരുന്ന് വേട്ട; മാരക രാസലഹരിയായ എംഡി എംഎ വിൽപ്പനക്കായി എത്തിയ രണ്ട് യുവതികളും എംഡിഎംഎ വാങ്ങാനെത്തിയ മൂന്ന് യുവാക്കളും പിടിയിൽ; അഞ്ച് ലക്ഷത്തോളം രൂപ വരുന്ന 58 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ചാലക്കുടി : കെഎസ്ആർടി ബസ്സിൽ മയക്കുമരുന്ന് കടത്തി കൊണ്ട് വരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ചാലക്കുടി കെ എസ് ആർ ടി സി ബസ് സ്റ്റാന്റിൽ തൃശ്ശൂർ റൂറൽ പോലീസ് നടത്തിയ പരിശോധനയിൽ മാരക രാസലഹരിയായ എം ഡി എം എ യുമായി വന്ന രണ്ട് യുവതികളും വാങ്ങാൻ എത്തിയ കയ്പമംഗലം ചളിങ്ങാട് സ്വദേശികളും പിടിയിലായി.
കോട്ടയം വൈക്കം നടുവിൽ സ്വദേശിനി ഓതളത്തറ വീട്ടിൽ വിദ്യ (33 വയസ് ) , കോട്ടയം വൈക്കം സ്വദേശിനി അഞ്ചുപറ വീട്ടിൽ ശാലിനി ( 31 വയസ് ) , എന്നിവരാണ് മാരക രാസലഹരിയായ എം ഡി എം എ കെ എസ് ആർ ടി സി ബസിൽ കടത്തിക്കൊണ്ട് വന്നത്. കയ്പമംഗലം ചളിങ്ങാട് സ്വദേശികളായ വൈപ്പിൻ കാട്ടിൽ വീട്ടിൽ ഷിനാജ് (33 വയസ്സ്) ,ആനക്കൂട്ട് വീട്ടിൽ അജ്മൽ (35 വയസ്സ്), കടവിൽ അജ്മൽ ( 25 വയസ്സ്) എന്നിവരാണ് എം ഡി എം എ വാങ്ങാനായി എത്തിയിരുന്നത്. ഇവരിൽ നിന്നും അഞ്ച് ലക്ഷത്തോളം രൂപ വില വരുന്ന 58 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ഷിനാജ് ബാഗ്ലൂരിൽ മയക്ക് മരുന്നുമായി കടത്തിയതിനുള്ള കേസ്സിലും, മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അടിപിടിക്കേസിലും പ്രതിയാണ്.















