ലയൺ ലേഡി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ ഹോളിഡേ ബസാർ എക്സിബിഷൻ ഡിസംബർ 6, 7 തീയതികളിൽ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺ ലേഡി ക്ലബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഹോളിഡേ ബസാർ എക്സിബിഷൻ ഡിസംബർ 6, 7 തീയതികളിൽ ലയൺസ് ക്ലബിൽ നടക്കും. 6 ന് രാവിലെ 9 ന് ലയൺസ് ഡിസ്ട്രിക്റ്റ് കാബിനറ്റ് സെക്രട്ടറി രാധിക ജയകൃഷ്ണൻ ഹോളിഡേ ബസാർ എക്സിബിഷൻ ഉദ്ഘാടനം ചെയ്യും. രാവിലെ 9 മുതൽ വൈകീട്ട് 9 വരെ നടക്കുന്ന എക്സിബിഷനിൽ കേരളത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള 50 ൽ പരം സ്റ്റാളുകൾ പങ്കെടുക്കും. എക്സിബിഷൻ്റെ ബ്രോഷർ ഡിസ്ട്രിക്റ്റ് സെക്കണ്ട് ലേഡി ശ്രീലത സുരേഷ് പ്രകാശനം ചെയ്തു. ലേഡി പ്രസിഡൻ്റ് റിങ്കു മനോജ്, സെക്രട്ടറി മിഡ്ലി റോയ്, ട്രഷറർ സോണിയ ബാസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.















