ഇരിങ്ങാലക്കുട മണ്ഡലത്തിലെ കോൾ മേഖലയിൽ ആറ് കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമായി

ഇരിങ്ങാലക്കുട മണ്ഡലത്തിലെ കോൾ മേഖലയിൽ 6 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമായി.

 

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ കോൾ മേഖലയിൽ നടപ്പിലാക്കുന്നത് ആറ് കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ. വെള്ളാനി പുളിയം പാടം സമഗ്ര കോൾ വികസന പദ്ധതി, പടിയൂർ – പൂമംഗലം സമഗ്ര കോൾ വികസന പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തി വെള്ളാനി പുളിയം പാടം പാടശേഖരത്തിൽ 1.5 കി.മീ ബണ്ട് റോഡ് ,1.6 കി.മീ കോൺക്രീറ്റ് റോഡ്, 5 റാമ്പ്, 1 വി സി ബി, 9 കിടകൾ , 1 ട്രാൻസ്‌ഫോർമർ, 30 എച്ച് പി സബ്മേഴ്‌സിബിൾ പമ്പ് സെറ്റ് എന്നിവ സ്ഥാപിക്കുന്നതിനായി 3കോടി രൂപയും, പടിയൂർ – പൂമംഗലം പടശേഖരത്തിൽ 1.3 കി.മീ ബണ്ട് റോഡ്, 2 സ്ലുയ്‌സ്, മനക്കൽ കോൾ പാടത്ത് 50 എച്ച് .പി പമ്പ് സെറ്റ്,എടക്കുളം പടിഞ്ഞാറേ പാടശേഖരത്തിൽ 20 എച്ച് പി പമ്പ് സെറ്റ്,പതിനൊന്നാം ചാൽ മേഖലയിൽ 5 എച്ച് .പി മോണോ ബ്ലോക്ക് പമ്പ് സെറ്റ്, ഷണ്മുഖം കാനാലിൽ വി സി ബി കം സ്ലുയ്‌സ്, ട്രാൻസ്‌ഫോർമർ എന്നിവയ്ക്കായി 3കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. അറിയിച്ചു. പദ്ധതികളുടെ നിർമ്മാണോദ്ഘാടനം

കാറളം ഇ കെ നായനാർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ അധ്യക്ഷത വഹിച്ചു.ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് ഹാരിസ് പദ്ധതി വിശദീകരണം നടത്തി. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി, . ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ എസ് രമേശ്‌, കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനിൽ മാലാന്ത്ര, വെള്ളാനി പുളിയംപാടം പാടശേഖര സമിതി പ്രസിഡന്റ് കെ കെ ബൈജു, പടിയൂർ – പൂമംഗലം കോൾ കർഷക സംഘം പ്രസിഡന്റ് കെ വി ജിനരാജദാസൻ , കാറളം അഗ്രികൾച്ചർ ഓഫീസർ അനഘ, ജനപ്രതിനിധികൾ, വിവിധ പാടശേഖരം സമിതി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Please follow and like us: