കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ഹിന്ദി ചിത്രം ” ഹ്യൂമൻസ് ഇൻ ദി ലൂപ്പ് ” നാളെ വൈകീട്ട് 6 ന് റോട്ടറി മിനി എസി ഹാളിൽ
ഇരിങ്ങാലക്കുട : 29- മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുകയും നിരൂപക ശ്രദ്ധ നേടുകയും ചെയ്ത 2025 ലെ ഹിന്ദി ചിത്രം ” ഹ്യൂമൻസ് ഇൻ ദി ലൂപ്പ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 7 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ജാർഖണ്ഡിൽ നിന്നുള്ള ഓറോൺ ഗോത്രത്തിൽ നിന്നുള്ള ആദിവാസിയായ സ്ത്രീയായ നെഹ്മ വിവാഹ മോചനത്തിന് ശേഷം മക്കളായ ധനു, ഗുണ്ടു എന്നിവരോടൊപ്പം ഗ്രാമത്തിലേക്ക് മടങ്ങുന്നു. നിർമ്മിത ബുദ്ധിയുമായി ഇടപെടേണ്ടി വരുന്ന ഡേറ്റ ലേബലർ ആയി ജോലി ആരംഭിക്കുന്നു. ഹിന്ദി, കുരുഖ് ഭാഷകളിലാണ് 72 മിനിറ്റുള്ള ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രദർശനം റോട്ടറി മിനി എസി ഹാളിൽ വൈകീട്ട് 6 ന്















