കുട്ടംകുളം നവീകരണ പദ്ധതിയുടെ ടെണ്ടറിന് ക്യാബിനറ്റ് അംഗീകാരം

കുട്ടംകുളം നവീകരണ പദ്ധതിയുടെ ടെൻഡറിന് ക്യാബിനറ്റ് അംഗീകാരം; കനത്ത മഴയിൽ കുട്ടംകുളം സംരക്ഷണ ഭിത്തി ഇടിഞ്ഞത് 2021 ൽ ;

നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു

 

ഇരിങ്ങാലക്കുട :ചരിത്ര സ്മാരകമായ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കുവശത്ത് സ്ഥിതി ചെയ്യുന്ന കുട്ടൻകുളം നവീകരണ പ്രവൃത്തികൾക്കായി 4,04,60,373 രൂപയുടെ ടെൻഡറിന് ക്യാബിനറ്റ് അംഗീകാരം.കുട്ടംകുളത്തിന്റെ ചരിത്ര പ്രാധാന്യം കണക്കിലെടുത്തുകൊണ്ടുള്ള സൂക്ഷ്മതയോടെയാവും നവീകരണ പ്രവൃത്തി. ഊരാളുങ്കൽ ലേബർ സർവീസ് സൊസൈറ്റിയാണ് കുട്ടംകുളം നവീകരണ പ്രവർത്തനങ്ങൾ നിർവഹിക്കുക. 2021 മെയ് 16 നാണ് കനത്ത മഴയിൽ കുട്ടംകുളം സംരക്ഷണഭിത്തി ഭാഗികമായി ഇടിഞ്ഞത്. ഭിത്തി നിർമ്മാണത്തിനായി നേരത്തെ തന്നെ റവന്യൂ ദേവസ്വം വകുപ്പിൽ നിന്നും നാല് കോടി രൂപ കൈമാറിയിരുന്നു. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ നിർവ്വഹണ ചുമതല. 28 % അധിക നിരക്ക് മുന്നോട്ട് വച്ച ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായി ചർച്ച ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് ടെണ്ടർ അംഗീകരിച്ചിരിക്കുന്നത്. നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.

Please follow and like us: