ഇരിങ്ങാലക്കുട നഗരസഭ ഭരണത്തിനെതിരെ മാർച്ചും ധർണ്ണയുമായി എൽഡിഎഫ്; അധികാരം പങ്കിടൽ മാത്രമാണ് നഗരസഭയിൽ നടക്കുന്നതെന്ന് വിമർശനം
ഇരിങ്ങാലക്കുട : നഗരസഭ ഭരണത്തിനെതിരെ പ്രതിഷേധ മാർച്ചും ധർണ്ണയുമായി എൽഡിഎഫ് . കാൽ നൂറ്റാണ്ടായി യുഡിഎഫ് ഭരിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയിൽ അധികാരം പങ്കിടൽ മാത്രമാണ് കൃത്യമായി നടക്കുന്നതെന്നും റോഡുകൾ എല്ലാം തകർന്ന് കിടക്കുകയാണെന്നും പ്രധാന പദ്ധതികൾ ഒന്നും യാഥാർഥ്യമായിട്ടില്ലെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി. ടൗൺ ഹാൾ പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് നഗരസഭ മന്ദിരത്തിന് മുന്നിൽ സമാപിച്ചു.സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ ധർണ്ണ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്ര്രറി എൻ.കെ. ഉദയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ സംസ്ഥാന കൗൺസിൽ അഗം ടി.കെ.സുധീഷ്,
സിപിഎം ഏരിയാ സെക്രട്ടറി വി.എ.മനോജ്കുമാർ,കേരള കോൺഗ്രസ്സ്(എം) മണ്ഡലം പ്രസിഡണ്ട് ടി.കെ.വർഗ്ഗീസ്,ജെ.ഡി.യു മണ്ഡലം പ്രസിഡണ്ട് രാജു പാലത്തിങ്കൽ,ആർജെ.ഡി മണ്ഡലം പ്രസിഡണ്ട് എ.ടി.വർഗ്ഗീസ്,എൻ.സി.പി മണ്ഡലം പ്രസിഡണ്ട് ഗിരീഷ് മണപ്പെട്ടി,ഐ.എൻ.എൽ മണ്ഡലം പ്രസിഡണ്ട് റഷീദ് കാട്ടൂർ,നഗരസഭാ പ്രതിപക്ഷനേതാവ് അഡ്വ.കെ. ആർ.വിജയ എന്നിവർ പ്രസംഗിച്ചു.ഉല്ലാസ് കളക്കാട്ട് സ്വാഗതവും,ഡോ.കെ.പി.ജോർജ്ജ് നന്ദിയും പറഞ്ഞു.