കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ കേരള കോൺഗ്രസ്സിൻ്റെ പ്രതിഷേധമാർച്ചിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി

കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ കേരള കോൺഗ്രസ്സിന്റെ പ്രതിഷേധ മാർച്ചിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി

 

ഇരിങ്ങാലക്കുട: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നടപടികൾക്കെതിരെ കേരള കോൺഗ്രസ്സിന്റെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി. തിരഞ്ഞെടുപ്പ് പ്രക്രിയകളെ അട്ടിമറിക്കുന്നതിനും ഭരണഘടനാ അവകാശങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനും കേന്ദ്ര സർക്കാർ അനുവർത്തിക്കുന്ന സമീപനത്തിനെതിരെയും വിശ്വാസികളുടെ കണ്ണിൽ പൊടിയിട്ട് വോട്ട് നേടുന്നതിന് ആഗോള അയ്യപ്പ സംഗമം പോലുള്ള കപട ഭക്തി പ്രകടിപ്പിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നയത്തിനെതിരെയുമാണ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.

ഇരിങ്ങാലക്കുടയിൽ നടന്ന മാർച്ച് കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ.തോമസ്സ് ഉണ്ണിയാടന് പതാക കൈമാറിക്കൊണ്ട് അഡ്വ: കെ. ഫ്രാൻസിസ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ്, വൈസ് ചെയർമാൻ എം.പി.പോളി, ജില്ലാ പ്രസിഡന്റ് സി.വി. കുരിയാ ക്കോസ്, സംസ്ഥാന ജനറൽ സെക്രട്ടറി മിനിമോഹൻദാസ്, നിയോജകമണ്ഡലം പ്രസിഡൻറ് റോക്കി ആളൂക്കാരൻ, ഭാരവാഹികളായ ജോൺസൻ കാഞ്ഞിരത്തിങ്കൽ, ജോയ് ഗോപുരാൻ, സേതുമാധവൻ പറയം വളപ്പിൽ, പി.ടി. ജോർജ്ജ്, സിജോയ് തോമസ്സ്, ജോസ് ചെമ്പകശ്ശേരി, സതീശ് കാട്ടൂർ, മാഗി വിൻസെന്റ്, ഉണ്ണി വിയൂർ, ജോബി ആലപ്പാട്ട്, മണ്ഡലം പ്രസിഡന്റുമാരായ നൈജു ജോസഫ് ഊക്കൻ, ഫിലിപ്പ് ഓളാട്ടുപുറം, അഷ്റഫ് പാലിയത്താഴത്ത്, എൻ.ഡി. പോൾ, എ.ഡി. ഫ്രാൻസിസ്, ജോൺസൻ കോക്കാട്ട്, അഡ്വ.ഷൈനി ജോജോ,വിനോദ് ചേലൂക്കാരൻ, അനിൽ ചന്ദ്രൻ കുഞ്ഞിലിക്കാട്ടിൽ, ഫെനി എബിൻ,എ.കെ ജോസ്, എം.എസ്.ശ്രീധരൻ, എബിൻ വെള്ളാനിക്കാരൻ, ടോം ജോസ്,ലിംസി ഡാർവിൻ,ലാസർ കോച്ചേരി, ജോജോ മാടവന,ശിവരാമൻ കൊല്ലം പറമ്പിൽഎന്നിവർ നേതൃത്വം നൽകി

Please follow and like us: