ചമയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എംടി സ്മാരക അവാർഡ് അശോകൻ ചരുവിലിന്

ചമയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എം ടി സ്മാരക അവാർഡ് അശോകൻ ചരുവിലിനും ജയചന്ദ്രൻ സ്മാരക പുരസ്കാരം കൊരുമ്പു സുധാമൻ സുബ്രഹ്മണ്യത്തിനും ചമയം നൃത്ത വിഭാഗ പുരസ്കാരം ആർ എൽ വി സുന്ദരനും സമ്മാനിക്കും

 

ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടകവേദിയുടെ 2025.ലെ ചമയം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എം.ടി. സ്മാരക അവാർഡ് അശോകൻ ചരുവിലിനും, ജയചന്ദ്രൻ സ്മാരക പുരസ്‌കാരം കൊരുമ്പു സുധാമൻ സുബ്രഹ്മണ്യത്തിനും, ചമയം നൃത്തവിഭാഗ പുരസ്‌കാരം ആർ.എൽ.വി. സുന്ദരനും, കുമാരി ഹൃദ്യ ഹരിദാസിനും സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 2 വരെ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കുന്ന നാടക രാവിൻ്റെ വേദികളിൽ വച്ച് സമ്മാനിക്കുമെന്ന് ചമയം രക്ഷാധികാരി പ്രൊഫ സാവിത്രി ലക്ഷ്മണൻ, ചമയം പ്രസിഡണ്ട് എ എൻ രാജൻ, എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. സിനിമ മേഖലയ്ക്കുള്ള പുരസ്‌കാരം കോട്ടയം രമേശിനും, കായിക മേഖലയ്ക്കുള്ള പുരസ്‌കാരം നന്ദന ജയചന്ദ്രനും, പുല്ലൂർ വാദ്യകലാകേന്ദ്രത്തിന്റെ പുല്ലൂർ ചന്ദ്രൻ സ്‌മാരക പുരസ്കാരങ്ങൾ ദേവദാസ് മാരുതിപുരം, താണിശ്ശേരി രാധ എന്നിവർക്കും സമ്മാനിക്കും. മൊമെൻ്റോയും പൊന്നാടയും സർട്ടിഫിക്കറ്റുമടങ്ങുന്നതാണ് പുരസ്കാരം.പ്രൊഫ: സാവിത്രി ലക്ഷ്മണൻ, അഡ്വ. വി.ഡി. പ്രേം പ്രസാദ്, അഡ്വ: ശശികുമാർ എടപ്പുഴ, പി.കെ. ഭരതൻ, എ.എൻ. രാജൻ എന്നിവർ ചേർന്ന ജൂറി കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. സാമൂഹിക പ്രവർത്തകനായ ബാലൻ അമ്പാടത്ത്, ജനറൽ കൺവീനർ സജു ചന്ദ്രൻ, കൺവീനർമാരായ കെ.സി. രാജൻ, സുകുമാരൻ തൃക്കാശ്ശേരി, ബിജു ചന്ദ്രൻ, ഷാജു തെക്കൂട്ട്, എൻ.എസ്. നാഗുമ്പിരിക്കാവ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: