ഇരിങ്ങാലക്കുട രൂപതയിൽ 48-ാം രൂപത ദിനാഘോഷം; ക്രൈസ്തവ സഭയെ തകർക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും സജീവമെന്ന് ഫാ അബ്രോസ് പുത്തൻവീട്ടിൽ

ഇരിങ്ങാലക്കുട രൂപതയിൽ 48-ാം രൂപത ദിനാഘോഷം; ക്രൈസ്തവ സഭയെ തകർക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്ന് കോട്ടപ്പുറം രൂപത ബിഷപ്പ് ഫാ അംബ്രോസ് പുത്തൻവീട്ടിൽ

 

ഇരിങ്ങാലക്കുട : ക്രൈസ്തവ സഭയെ തകർക്കാനും വിവിധ തലങ്ങളിൽ അന്ത ചിദ്രങ്ങൾ വളർത്താനും ഇപ്പോഴും ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് കോട്ടപ്പുറം രൂപത ബിഷപ്പ് ഫാ അംബ്രോസ് പുത്തൻവീട്ടിൽ . ഇരിങ്ങാലക്കുട രൂപതയുടെ 48-ാം രൂപത ദിനാഘോഷം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലത്തിൻ്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞ് മാറ്റങ്ങൾ വരുത്താൻ ക്രൈസ്തവർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. രൂപത ഭവനത്തിൽ നടന്ന ചടങ്ങിൽ രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. വികാരി ജനറൽമാരായ ഫാ ജോസ് മാളിയേക്കൽ, ഫാ വിൽസൻ ഈരത്തറ, ഫാ ജോളി വടക്കൻ, കുടുംബവർഷാചരണ കൺവീനർ ഫാ ഫ്രിജോ പാറയ്ക്കൽ, സനീഷ്കുമാർ ജോസഫ് എംഎൽഎ തുടങ്ങിയവർ പ്രസംഗിച്ചു.

Please follow and like us: