ക്രൈസ്റ്റ് കോം ക്വിസ് ടൂർണ്ണമെൻ്റ്; ഹൈദരാബാദ് ഉസ്മാനിയ മെഡിക്കൽ കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സ്വാശ്രയ – കോമേഴ്സ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ദേശീയതലത്തിൽ നടത്തിയ ക്രൈസ്റ്റ് കോം ക്വിസ് മത്സരത്തിൽ ഹൈദരാബാദ് ഉസ്മാനിയ മെഡിക്കൽ കോളേജ്, ചെന്നൈ ഐഐടി, ലക്നൗ ഐഎഎം എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന മൽസരം മണപ്പുറം ഫിനാൻസ് എംഡി വി പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. ക്വിസ് മാസ്റ്റർ ഡോ മേജർ ചന്ദ്രകാന്ത് നായർ , കോളേജ് മാനേജർ ഫാ ജോയ് പീണിക്കപ്പറമ്പിൽ കോർഡിനേറ്റർ ലിൻ്റ മേരി സൈമൺ , വകുപ്പ് മേധാവി പ്രൊഫ കെ ജെ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. സമാപന ചടങ്ങിൽ കെഎസ്ഇ എം ഡി എം പി ജാക്സൻ മുഖ്യാതിഥി ആയിരുന്നു. ഫാ വിൽസൻ തറയിൽ, പ്രൊഫ അന്ന മേരി ജോഷി തുടങ്ങിയവർ പങ്കെടുത്തു.