തെങ്ങ് മുറിച്ചുമാറ്റുന്നതിനിടയില്‍ അപകടം; ചികിത്സയിലായിരുന്ന സ്കൂട്ടര്‍ യാത്രികൻ മരിച്ചു
ഇരിങ്ങാലക്കുട: തെങ്ങു മുറിച്ചുമാറ്റുന്നതിനിടയില്‍ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന സ്കൂട്ടര്‍ യാത്രികന് മരിച്ചു. ചേലൂര്‍ സ്വദേശി പെരുമ്പടപ്പില്‍ വീട്ടില്‍ സുരേഷ്(57) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നാലോടെ അവിട്ടത്തൂരില്‍ വച്ചാണ് അപകടം. തെങ്ങ് മുറിച്ചു മാറ്റുന്നതിനിടയില്‍ നിലത്തുവീണ തെങ്ങിന് കഷണം സുരേഷ് ഓടിച്ചിരുന്ന സ്കൂട്ടറില്‍ തട്ടുകയായിരുന്നു. ഉടന്‍ തന്നെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. കൊറിയര്‍ സര്‍വീസ് സ്ഥാപനത്തിലെ ജീവനക്കാരനാണ്. സംസ്കാരം നടത്തി. ഭാര്യ: ബിന്ദു. മക്കള്‍: പരേതനായ സന്ദീപ്, സാന്ദ്ര.