ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ നടന്ന തൊഴിൽ മേളയിൽ തൊഴിൽ നേടിയത് 48 പേർ

ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ തൊഴിൽ മേളയിൽ തൊഴിൽ നേടിയത് 48 പേർ ; 211 പേർ കമ്പനികളുടെ ഷോർട്ട് ലിസ്റ്റുകളിലും.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ സംസ്ഥാന സർക്കാരിന്റെയും വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്റെയും ഭാഗമായി കുടുംബശ്രീയുടെ സഹകരണത്തോടെ പ്രാദേശിക തൊഴിൽ മേളയിലൂടെ തൊഴിൽ നേടിയത് 48 പേർ. തൊഴിൽ അന്വേഷകരായി എത്തിയ 304 പേരിൽ 211 പേർ പങ്കെടുത്ത 32 കമ്പനികളുടെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ടൗൺ ഹാളിൽ നടന്ന തൊഴിൽ മേള നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് മേളയുടെ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ,കുടുംബശ്രീ ചെയർ പേഴ്സൺമാർ, തുടങ്ങിയവർ പങ്കെടുത്തു. നഗരസഭ സെക്രട്ടറി ഷാജിക്ക്‌ എം എച്ച് സ്വാഗതവും നഗരസഭ ജോബ്സ്റ്റേഷൻ കൺവീനറും സീനിയർ ഹെൽത്ത് ഇൻസ്പെക്ടറുമായ അനിൽ കെ ജി നന്ദിയും പറഞ്ഞു.

Please follow and like us: