വയോധികയെ അക്രമിച്ച കേസിൽ കോടതി നടപടികളുമായി സഹകരിക്കാതെ വിദേശത്തേക്ക് കടന്ന എടതിരിഞ്ഞി സ്വദേശി പിടിയിൽ

വയോധികയെ ആക്രമിച്ച് മാനഹാനി വരുത്തിയ കേസിൽ കോടതി നടപടികളിൽ സഹകരിക്കാതെ വിദേശത്തേക്ക് കടന്ന എടതിരിഞ്ഞി സ്വദേശിയായ പ്രതി ഹൈദരാബാദ് എയർപ്പോർട്ടിൽ അറസ്റ്റിൽ

ഇരിങ്ങാലക്കുട : വയോധികയെ ആക്രമിച്ച് മാനഹാനി വരുത്തിയ കേസിൽ കോടതി നടപടികളിൽ സഹകരിക്കാതെ വിദേശത്തേക്ക് കടന്ന എടതിരിഞ്ഞി വലൂപ്പറമ്പിൽ വീട്ടിൽ മകൻ സംഗീത് (29 വയസ്സ്) എന്നയാളെ ഹൈദരാബാദ് എയർപ്പോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. എടതിരിഞ്ഞിയിൽവെച്ച് 2018 ഒക്ടോബർ 20 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതി പരാതിക്കാരിയോടുള്ള മുൻവൈരാഗ്യത്താൽ എടതിരിഞ്ഞിയിലേക്കുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറി അസഭ്യം പറയുകയും ആക്രമിച്ച് മാനഹാനിവരുത്തുകയും തടയാന്‍ ചെന്ന പരാതിക്കാരിയുടെ ഭര്‍ത്താവിനെ തള്ളിതാഴെയിട്ട് പരിക്കേല്പിച്ചും വരാന്തയില്‍ ഇരുന്നിരുന്ന സൈക്കിള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞും വീടിന്റെ വരാന്തയിലെ ജനല്‍ ചില്ലുകള്‍ വടികൊണ്ടു് അടിച്ചു തകര്‍ത്തും വീട്ടു പറമ്പിലെ വേലി പൊളിച്ചും 7000 രൂപയുടെ നഷ്ടം വരുത്തുകയും ചെയ്തിരുന്നു. ഈ കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയാണ് ഒളിവിൽ പോയത്.

കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു ഇ ആർ, എ എസ് ഐ അസീസ്, സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Please follow and like us: