നവീകരിച്ച ആനന്ദപുരം-നെല്ലായി റോഡ് നാടിന് സമർപ്പിച്ചു; നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളെല്ലാം മികച്ച നിലവാരത്തിലുള്ളവയെന്ന് മന്ത്രി ഡോ. ആർ ബിന്ദു
ഇരിങ്ങാലക്കുട :10.76 കോടി രൂപ ചിലവിൽ നിർമ്മാണം പൂർത്തിയാക്കിയ ആനന്ദപുരം-നെല്ലായി റോഡ് നാടിന് സമർപ്പിച്ചു. മുരിയാട് പഞ്ചായത്ത് ഓഫീസ് പരിസരത്ത് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നവീകരിച്ച റോഡിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ റോഡുകളെല്ലാം മികച്ച നിലവാരത്തിലുള്ളവയാണെന്ന് ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. പുതുക്കാട് നിയോജകമണ്ഡലം എം.എൽ എ കെ കെ രാമചന്ദ്രൻ വിശിഷ്ടാതിഥിയായി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അനൂപ്, ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ജോജോ, ഇരിങ്ങാലക്കുട നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി പി റാബിയ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.