ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ പരിശോധന; ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന “ബോബനും മോളിയും ” യിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന ബോബനും മോളിയും റെസ്റ്റോറൻ്റിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. അടുക്കളയിൽ ഉണ്ടായിരുന്ന ഫ്രീസറിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. രാവിലെ എഴ് മണി മുതൽ പത്ത് മണി വരെ പട്ടണത്തിലെ ഒൻപത് ഹോട്ടലുകളിലും ബേക്കറികളിലുമാണ് പരിശോധന നടത്തിയത്. പിഴ അടക്കമുള്ള നടപടികൾ കുറ്റക്കാർക്കെതിരെ സ്വീകരിക്കുമെന്നും പരിശോധനകൾ തുടരുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. ഉദ്യോഗസ്ഥരായ എ നിസ്സാർ, ഇമ്ന വി എ , നീതു പി എം, അനന്തുലാൽ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.















