സിപിഐ ജില്ലാ സമ്മേളനം ജൂലൈ 10 മുതൽ 13 വരെ ഇരിങ്ങാലക്കുടയിൽ; സംഘാടക സമിതി രൂപീകരിച്ചു; കേന്ദ്രം ഭരിക്കുന്നത് ഫാസിസ്റ്റ് സർക്കാരെന്ന് മന്ത്രി കെ രാജൻ

സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനം ജൂലൈ 10 മുതൽ 13 വരെ ഇരിങ്ങാലക്കുടയിൽ ; സംഘാടക സമിതി രൂപീകരിച്ചു; കേന്ദ്രം ഭരിക്കുന്നത് ഫാസിസ്റ്റ് സർക്കാരെന്ന് മന്ത്രി കെ രാജൻ

 

ഇരിങ്ങാലക്കുട : ഇന്ത്യയിലെ ഭരണഘടന മൂല്യങ്ങളുടെ കടയ്ക്കൽ കത്തിവയ്ക്കുന്ന ഫാസിസ്റ്റ് സർക്കാരാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ 11 വർഷമായി രാജ്യം ഭരിക്കുന്നത് എന്നും കേരളത്തോട് ഇവർ ക്രൂരമായ അവഗണന തുടരുകയാണെന്നും സിപിഐ ദേശീയ കൗൺസിൽ അംഗവും റവന്യൂ മന്ത്രിയുമായ കെ രാജൻ.

കേന്ദ്രം കയ്യൊഴിഞ്ഞാലും മുണ്ടക്കൈ ചൂരൽമല ദുരിതബാധിതരെ കേരളം ചേർത്തുനിർത്തുമെന്നും ഇരിങ്ങാലക്കുടയിൽ ജൂലൈ 10 മുതൽ 13 വരെ നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ടൗൺ ഹാൾ അങ്കണത്തിൽ നടന്ന രൂപീകരണയോഗത്തിൽ സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷത വഹിച്ചു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ , സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ: ടി ആർ രമേഷ്കുമാർ, കെ ജി ശിവാനന്ദൻ , കെ പി സന്ദീപ്, രാഗേഷ് കണിയാംപറമ്പിൽ , ഷീന പറയങ്ങാട്ടിൽ, കെ വി വസന്തകുമാർ ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി എസ് പ്രിൻസ്, സി സി മുകുന്ദൻ എംഎൽഎ , ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ, കലാനിലയം രാഘവനാശാൻ, സിനിമ സംവിധായകൻ പ്രേംലാൽ എന്നിവർ ആശംസകൾ നേർന്നു. സംഘാടകസമിതി ഭാരവാഹികളായി ചെയർമാൻ കെ കെ വത്സരാജ്, കൺവീനർ ടി കെ സുധീഷ് , ട്രഷറർ പി.മണി എന്നിവ അടങ്ങുന്ന 1001 അംഗ സംഘാടകസമിതിയും 251 എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു. പാർട്ടി മണ്ഡലം സെക്രട്ടറി പി മണി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി എൻ കെ ഉദയപ്രകാശ് നന്ദിയും പറഞ്ഞു.

Please follow and like us: