ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിലെ തിരുവുൽസവത്തിന് ഏപ്രിൽ 28 ന് കൊടിയേറും

ശ്രീ കൂടൽമാണിക്യം തിരുവുൽസവത്തിന് ഏപ്രിൽ 28 ന് കൊടിയേറും; തിരുവുൽസവ പരിപാടികൾ അടങ്ങിയ ബുക്ക് പ്രകാശനം ചെയ്തു…

 

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുൽസവം ഏപ്രിൽ 28 ന് കൊടിയേറി മെയ് 8 ന് കൂടപ്പുഴ ആറാട്ടുകടവിൽ ആറാട്ടോടെ സമാപിക്കും. 28 ന് രാത്രി 8.10 നും 8.40 നും മധ്യേയാണ് കൊടിയേറ്റ ചടങ്ങ് നടക്കുക. തുടർന്നുള്ള ദിവസങ്ങളിൽ ശീവേലി, വിളക്ക്, വിവിധ വേദികളിലായി സാംസ്കാരിക സമ്മേളനം , ,തിരുവാതിരക്കളി , സമ്പ്രദായ ഭജന, സോപാന സംഗീതം, നൃത്തന്യതങ്ങൾ, ഭരതനാട്യം, കർണ്ണാടക സംഗീതം, വയലിൻ കച്ചേരി, മോഹിനിയാട്ടം, കഥകളി, ഓട്ടൻതുള്ളൽ, സോപാന സംഗീതം,ഒഡീസ്സി, കുച്ചുപ്പുടി, കഥക് എന്നീ പരിപാടികൾ അരങ്ങേറും. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളിൽ 100 ൽ പരം ഇനങ്ങളിലായി 3300 ത്തിൽ പരം കലാകാരൻമാർ പങ്കെടുക്കും. ദേവസ്വം കോൺഫ്രറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തിരുവുൽസവ പരിപാടികൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള

ബുക്കിൻ്റെ പ്രകാശനം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി നിർവഹിച്ചു . ഭരണസമിതി അംഗങ്ങളായ ഡോ മുരളി ഹരിതം , അഡ്വ കെ ജി അജയ്കുമാർ, വി സി പ്രഭാകരൻ, കെ ബിന്ദു, അഡ്മിനിസ്ട്രേറ്റർ ജി എസ് രാധേഷ് , ദേവസ്വം ഉദ്യോഗസ്ഥർ, ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.

Please follow and like us: