തുമ്പൂർ സ്വദേശിനിയുടെ പണം കവരാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ

തുമ്പൂർ സ്വദേശിനിയുടെ പണമടങ്ങിയ ബാഗ് ബസിൽ വച്ച് മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് ശിവകാശി സ്വദേശിനികളായ സഹോദരികൾ അറസ്റ്റിൽ

 

മാള : തുമ്പൂർ സ്വദേശിനിയുടെ പണം മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ . കഴിഞ്ഞ ദിവസം പറമ്പിറോഡ് എന്ന സ്ഥലത്തുവെച്ച് മരിയ മോട്ടോഴ്സ് എന്ന ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന തുമ്പൂർ സ്വദേശിനി കല്ലിക്കര വീട്ടിൽ ലതിക (62) ബസ്സിൽ നിന്ന് ഇറങ്ങുന്നതിനിടെ ഇവരുടെ ബാഗിലുണ്ടായിരുന്ന 10000/- രൂപ മോഷണം ചെയ്ത് കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിനാണ് തമിഴ്നാട് മധുരൈ ശിവകാശി റെയിൽവേ ഉന്നതി സ്വദേശിനികളും സഹോദരികളുമായ സീന (28), മഞ്ജു (30) എന്നിവരെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.മാള പോലീസ് സ്റ്റേഷൻ എസ് ഐ മാരായ ബെന്നി, ഷാലി, എ എസ് ഐ ഷാജിത, സി പി ഒ അഖിലേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Please follow and like us: