ഠാണാവിൽ ജയിൽ പ്രവർത്തിച്ചിരുന്ന സ്ഥലം; കൺട്രോൾ റൂം ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് കൈവശാവകാശ രേഖ നേടിയെടുത്ത് പോലീസ് വകുപ്പ്

ഠാണാവിൽ ജയിൽ പ്രവർത്തിച്ചിരുന്ന സ്ഥലം; കൺട്രോൾ റൂം ഉൾപ്പെടെയുള്ള കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കൈവശാവകാശ രേഖ നേടിയെടുത്ത് പോലീസ് വകുപ്പ്

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ഠാണാവിൽ സബ് ജയിൽ പ്രവർത്തിച്ചിരുന്ന സ്ഥലത്തിൻ്റെ കൈവശാവകാശ രേഖ നേടിയെടുത്ത് പോലീസ് വകുപ്പ്. 2023 ജൂലൈ മാസം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നൽകിയ അപേക്ഷയെ തുടർന്ന് സബ് ജയിൽ പ്രവർത്തിച്ചിരുന്ന സ്ഥലത്ത് പോലീസ് കൺട്രോൾ റൂം ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി റവന്യൂ വകുപ്പിൻ്റെ ഉടമസ്ഥതയിൽ സ്ഥലം നിലനിർത്തി കൊണ്ട് ജില്ലാ ഭരണകൂടം നിർമ്മാണാനുമതി നൽകിയിരുന്നു. ജയിൽ വകുപ്പിൻ്റെ കൈവശത്തിലുള്ള മുകുന്ദപുരം താലൂക്ക് ഇരിങ്ങാലക്കുട വില്ലേജ് സർവ്വേ 605 ൽ പ്പെട്ട 0. 0708 ഹെക്ടർ ഭൂമിയാണ് രണ്ട് സേവന വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥ പ്രകാരവും മറ്റ് നിബന്ധകൾക്കും വിധേയമായി പോലീസ് വകുപ്പിന് ഉപയോഗാനുമതി നൽകി കൊണ്ട് ഉത്തരവായിട്ടുള്ളത്. ഇതിനെ തുടർന്നാണ് വില്ലേജ് അധികൃതരും കൈവശാവകാശ രേഖ പോലീസ് വകുപ്പിന് നൽകിയിരിക്കുന്നത്.

Please follow and like us: