ഉണ്ണിയാടന് എതിരെ വീണ്ടും യൂത്ത് കോൺഗ്രസ്

ഉണ്ണിയാടന് എതിരെ വീണ്ടും യൂത്ത് കോൺഗ്രസ്; സീറ്റ് കോൺഗ്രസ് എറ്റെടുക്കണമെന്നും യൂത്ത് കോൺഗ്രസ് നേതാവിനെ മൽസരിപ്പിക്കണമെന്നും ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സ്ഥാനാർഥിയെ നിറുത്തി മൽസരിക്കുമെന്നും യൂത്ത് കോൺഗ്രസ്

 

ഇരിങ്ങാലക്കുട : ഉണ്ണിയാടന് എതിരെ വീണ്ടും യൂത്ത് കോൺഗ്രസ്. രണ്ട് തവണ തുടർച്ചയായി ഇരിങ്ങാലക്കുടയിൽ പരാജയമറിഞ്ഞ അഡ്വ തോമസ് ഉണ്ണിയാടനെ വീണ്ടും മൽസരിക്കാൻ അനുവദിക്കില്ലെന്നും സീറ്റ് കോൺഗ്രസ് എറ്റെടുക്കണമെന്നും യൂത്ത് കോൺഗ്രസ് നേതാവിനെ കൈപ്പത്തി ചിഹ്നത്തിൽ മൽസരിപ്പിക്കണമെന്നും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് സനൽ കല്ലൂക്കാരൻ ആവശ്യപ്പെട്ടു. വിഷയം നേരത്തെ തന്നെ കോൺഗ്രസ് നേതൃത്വത്തിൻ്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നതാണ്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ യൂത്ത് കോൺഗ്രസ് സ്വന്തം നിലയ്ക്ക് സ്ഥാനാർഥിയെ നിറുത്തി മൽസരിക്കുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ഗോകുൽ കർമ്മ, ജന സെക്രട്ടറിമാരായ അബിൻ ജോൺ, വിനു ആൻ്റണി, അജയ് മേനോൻ, മറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു

Please follow and like us: