എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; സി ആർ കേശവൻവൈദ്യർ സ്മാരക പുരസ്കാരം സമർപ്പിച്ചു.
ഇരിങ്ങാലക്കുട : എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എർപ്പെടുത്തിയ സി ആർ കേശവൻവൈദ്യർ സ്മാരക പുരസ്കാരം ” ഖിഡ്കി ഗാവ്” ചിത്രത്തിൻ്റെ സംവിധായകൻ സഞ്ജു സുരേന്ദ്രന് ചന്ദ്രിക എഡ്യുക്കേഷൻ ട്രസ്റ്റ് ചെയർമാൻ ഡോ സി കെ രവി സമർപ്പിച്ചു. മാസ് മൂവീസിൽ നടന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡണ്ട് മനീഷ് വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ഡോ സി ജി രാജേന്ദ്രബാബു കേശവൻവൈദ്യർ അനുസ്മരണ പ്രഭാഷണം നടത്തി.അവാർഡ് ജൂറി കമ്മിറ്റി അംഗം സി എസ് വെങ്കിടേശ്വരൻ , സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻമാസ്റ്റർ, ട്രഷറർ രാജീവ് മുല്ലപ്പിള്ളി, സെക്രട്ടറി നവീൻ ഭഗീരഥൻ എന്നിവർ സംസാരിച്ചു.
മേളയുടെ രണ്ടാം ദിനത്തിൽ മാസ് മൂവീസിലും റോട്ടറി ക്ലബ് മിനി എസി ഹാളിലുമായി രാവിലെ 10 നും 12 നും ” വി വിൽ നോട്ട് ബി അഫ്രേഡ് ” , ” പാപ്പ ബുക്ക” എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
മൂന്നാം ദിനമായ തിങ്കളാഴ്ച (ഫെബ്രുവരി 23) മാസ് മൂവീസിൽ രാവിലെ 10 നും 12 നുമായി ” കൃഷ്ണാഷ്ടമി ” , ” മോഹം ” എന്നീ ചിത്രങ്ങളും വൈകീട്ട് 6 ന് റോട്ടറി ക്ലബ് മിനി എസി ഹാളിൽ ” ട്രെയിൻ ഡ്രീംസ് ” ഉം പ്രദർശിപ്പിക്കും.















