ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; പുതിയ കാലത്തെ ബന്ധങ്ങൾ ആവിഷ്ക്കരിച്ച ” എബ്ബ് ” ൻ്റെയും ” ആദിസ്നേഹത്തിൻ്റെ വിരുന്ന് മേശ ” യുടെയും സംവിധായകർക്ക് ആദരം
ഇരിങ്ങാലക്കുട : പുതിയ കാലത്തെ ബന്ധങ്ങളെയും അവയ്ക്കുള്ളിലെ സങ്കീർണ്ണതകളെയും ആവിഷ്ക്കരിച്ച ചിത്രങ്ങൾക്ക് എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ആദരം . പ്രദർശനങ്ങൾക്കും സംവാദങ്ങൾക്കും ശേഷം മലയാള ചിത്രമായ ‘ എബ്ബ് ‘ ൻ്റെ സംവിധായകൻ ജിയോ ബേബിയെ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വൽസല ബാബുവും ‘ ആദി സ്നേഹത്തിൻ്റെ വിരുന്ന് മേശ’ യുടെ സംവിധായിക ഐ ജി മിനിയെ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളേജിൽ നടക്കാറുള്ള ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയുടെ ജനറൽ കൺവീനറും കോളേജ് പ്രിൻസിപ്പലുമായ സിസ്റ്റർ ബ്ലെസ്സി, കോളേജ് അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചേർന്ന് ആദരിച്ചു
ചലച്ചിത്രമേളയുടെ ആറാം ദിനമായ വ്യാഴാഴ്ച ( ഫെബ്രുവരി 26 ) മാസ് മൂവീസിൽ രാവിലെ 10 ന് ” അംബേദ്കർ നൗ ആൻ്റ് ദെൻ” നും 12 ന് ” ഇത്തിരി നേര ” വും വൈകീട്ട് 6 ന് മാസിഡോണിയൻ ചിത്രമായ ” ഡി ജെ അഹ്മദും ” പ്രദർശിപ്പിക്കും















