മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട ടൗൺ ബ്ലോക്ക് സമ്മേളനം
ഇരിങ്ങാലക്കുട : മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്നും ഡിഎ അനുവദിക്കുന്ന മുറയ്ക്ക് പെൻഷൻകാർക്ക് നൽകണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട ടൗൺ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. പ്രിയ ഹാളിൽ നടന്ന സമ്മേളനത്തിൽ കെ ജി സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധീഷ് ടി കെ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ടി എ യോഹന്നാൻ മാസ്റ്റർ, ടൌൺ ബ്ലോക്ക് സെക്രട്ടറി അജിത്കുമാർ ,ട്രഷറർ വിനോദ്കുമാർ എം ആർ , എം കെ ഗോപിനാഥൻ മാസ്റ്റർ, പ്രൊ കെ കെ ചാക്കോ മാസ്റ്റർ, കെ എ സമ്പത്ത് ഖാൻ, കെ പി സുദർശൻ ഇ ജെ ക്ലീറ്റസ് ,എം ശാന്തകുമാരി ,കെ ടി ജോസ് തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി കെ ജി സുബ്രമണ്യൻ പ്രസിഡന്റ്, കെ ടി ജോസ് സെക്രട്ടറി എം ആർ വിനോദ് കുമാർ ട്രഷറർ എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. സമ്മേളനത്തോട് അനുബന്ധി ച്ച് സംസ്ഥാന കഥകളി പുരസ്‌കാരം (കഥകളി സംഗീതം) ലഭിച്ച കലാനിലയം ഉണ്ണികൃഷ്ണനെ ആദരിച്ചു.















