സൗത്ത് ഇന്ത്യൻ ഫുട്ബോൾ ടൂർണ്ണമെൻ്റ് ഇന്ന് മുതൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ

64- മത് സൗത്ത് ഇന്ത്യൻ ഇൻ്റർകൊളീജിയേറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റ് നാളെ മുതൽ ക്രൈസ്റ്റ് ഫുട്ബോൾ സ്റ്റേഡിയത്തിൽ

ഇരിങ്ങാലക്കുട : കണ്ടംകുളത്തി ലോനപ്പൻ മെമ്മോറിയൽ 64- മത് സൗത്ത് ഇന്ത്യൻ ഇൻ്റർകൊളീജിയേറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിൽ നാളെ ആരംഭിക്കും. ഫെബ്രുവരി 6 മുതൽ 10 വരെ നടക്കുന്ന ടൂർണ്ണമെൻ്റിൽ കഴിഞ്ഞ വർഷങ്ങളിലെ ജേതാക്കളായ ക്രൈസ്റ്റ് കോളേജ്, തൃശ്ശൂർ കേരളവർമ്മ, സെൻ്റ് തോമസ്, ചങ്ങനാശ്ശേരി എസ് ബി, കോതമംഗലം എം എ , ബാംഗ്ളൂർ ക്രൈസ്റ്റ്, വടക്കാഞ്ചേരി വ്യാസ കോളേജ് ഉൾപ്പെടെ സൗത്ത് ഇന്ത്യയിലെ 16 ടീമുകൾ മാറ്റുരയ്ക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ ഫാ ഡോ ജോളി ആൻഡ്രൂസ്, മാനേജർ ഫാ ജോയ് പീനിക്കപ്പറമ്പിൽ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. 7 ന് വൈകീട്ട് 4.30 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്യും. 9 ന് വൈകീട്ട് 4.30 ന് കോളേജിൻ്റെ മുൻകാല പ്രതിഭകൾ പങ്കെടുക്കുന്ന പ്രദർശന മൽസരം നടക്കും. 10 ന് വൈകീട്ട് 3 മണിക്കാണ് ഫൈനൽ മത്സരം. കായിക വിഭാഗം മേധാവി ഡോ ബിൻ്റു ടി കല്യാൺ , അധ്യാപകൻ നിധിൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: