എസ്എൻവൈഎസിൻ്റെ നേതൃത്വത്തിൽ നാടകോൽസവത്തിന് തുടക്കമായി

എസ്എൻവൈഎസിൻ്റെ നേതൃത്വത്തിൽ 47 -മത് അഖിലകേരള പ്രൊഫഷണൽ നാടകോൽസവത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി

 

ഇരിങ്ങാലക്കുട : ശ്രദ്ധേയമായ നാടകങ്ങളുമായി എസ്എൻവൈഎസിൻ്റെ 47 -മത് അഖിലകേരള പ്രൊഫഷണൽ നാടകോൽസവത്തിന് തുടക്കമായി. ശ്രീവിശ്വനാഥപുരം ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നാടകോൽസവം ഉദ്ഘാടനം ചെയ്തു. എസ്എൻബിഎസ് സമാജം പ്രസിഡൻ്റ് വിശ്വംഭരൻ മുക്കുളം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി ജി ശങ്കര നാരായണൻ മുഖ്യാതിഥി ആയിരുന്നു. എസ്എൻഡിപി യൂണിയൻ പ്രസിഡൻ്റ് സന്തോഷ് ചെറാക്കുളം, എസ്എൻവൈഎസ് പ്രസിഡണ്ട് പ്രസൂൺ പ്രവി ചെറാക്കുളം, സമാജം ട്രഷറർ വേണു തോട്ടുങ്ങൽ, വൈസ് പ്രസിഡൻ്റ് ഷിജിൻ തവരങ്ങാട്ടിൽ, കണ്ണദാസ് തയ്യിൽ, വിഷ്ണു കുണ്ടിൽ എന്നിവർ സംസാരിച്ചു വംശം, ഭഗവന്തി, മഗധ, ഗാന്ധി, ശാകുന്തളം, അങ്ങാടിക്കുരുവികൾ എന്നീ നാടകങ്ങളാണ് ഫെബ്രുവരി 6 വരെയുള്ള ദിവസങ്ങളിലായി അവതരിപ്പിക്കുന്നത്

Please follow and like us: