ടൗൺ സഹകരണ ബാങ്കിലെ നിയന്ത്രണങ്ങൾ 2026 ഏപ്രിൽ 30 വരെ നീട്ടി കൊണ്ട് ആർബിഐ ഉത്തരവ്

ടൗൺ സഹകരണ ബാങ്കിലെ നിയന്ത്രണങ്ങൾ 2026 ഏപ്രിൽ 30 വരെ നീട്ടി കൊണ്ട് ആർബിഐ ഉത്തരവ്.

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ നിയന്ത്രണങ്ങൾ നീട്ടി കൊണ്ട് ആർബിഐ ഉത്തരവ്. ” മോശം സാമ്പത്തിക സാഹചര്യവും ഭരണ” വും ചൂണ്ടിക്കാട്ടി 2025 ജൂലൈ 30 നാണ് ബാങ്കിൽ സാമ്പത്തിക ഇടപാടുകൾക്ക് നിയന്ത്രണം എർപ്പെടുത്തിയത്. നിയന്ത്രണങ്ങൾ 2026 ഏപ്രിൽ 30 വരെ നീട്ടി കൊണ്ടാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്. നിയന്ത്രണങ്ങളുടെ തുടർച്ചയായി 2025 ഒക്ടോബർ എഴിന് ബാങ്കിലെ പന്ത്രണ്ട് അംഗ ഭരണസമിതി പിരിച്ച് വിട്ട് ആർബിഐ അഡ്മിനിസ്ട്രേറ്റീവ് ഭരണം എർപ്പെടുത്തിയിരുന്നു. ഫെഡറൽ ബാങ്ക് മുൻ വൈസ് പ്രസിഡൻ്റ് രാജു എസ് നായർ അഡ്മിനിസ്ട്രേറ്റർ ആയി മൂന്നംഗ കമ്മിറ്റിയാണ് നിലവിൽ ഭരണത്തിലുള്ളത്.

Please follow and like us: