സംസ്ഥാനതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് ഇരിങ്ങാലക്കുടയിൽ

സംസ്ഥാന തല സ്കേറ്റിംഗ് ചാംപ്യൻഷിപ്പ് ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളിൽ ജനുവരി 31 ന്

 

ഇരിങ്ങാലക്കുട : സെൻ്റ്മേരീസ് ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാനതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നു. ജനുവരി 31 ന് രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന മത്സരത്തിൽ അമ്പതോളം സ്കൂളുകളിൽ നിന്നായി ഇരുനൂറോളം കുട്ടികൾ 56 കാറ്റഗറികളിലായി നടക്കുന്ന മൽസരങ്ങളിൽ പങ്കെടുക്കുമെന്ന് സ്കൂൾ മാനേജരും കത്തീഡ്രൽ വികാരിയുമായ ഫാ ലാസ്സർ കുറ്റിക്കാടൻ, പ്രധാന അധ്യാപിക റീജ ജോസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ബേസിക് സ്കേറ്റ്സ് ഉള്ള കുട്ടികൾക്കും മൽസരങ്ങളിൽ പങ്കെടുക്കാൻ സാധിക്കും.കത്തീഡ്രൽ ട്രസ്റ്റി തോമസ് തൊകലത്ത്, സ്വാഗത സംഘം ചെയർമാൻ ടെൽസൺ കോട്ടോളി, അധ്യാപകരായ ജേക്കബ് ആലപ്പാട്ട്, ഡേവിസ് ചിറയത്ത്, പി.ടി.എ.പ്രസിഡന്റ് അജോ ജോൺ, സ്വാഗത സംഘം വൈസ് ചെയർമാൻ ഷാജു പാറേക്കാടൻ എന്നിവരും പങ്കെടുത്തു.

Please follow and like us: