വിത്തുബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കിസാൻ സഭയുടെ സമരം

വിത്ത് ബില്ലും രാസവള വില വർധനവും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കിസാൻ സഭയുടെ പ്രതിഷേധ സമരം.

ഇരിങ്ങാലക്കുട:വിത്ത് ബിൽ പിൻവലിക്കുക,രാസവള വില വർധനവ് പിൻവലിക്കുക,പുതിയ തൊഴിലുറപ്പ് നിയമം പിൻവലിക്കുക,വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി അഖിലേന്ത്യാ കിസാൻ സഭ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ സമരം. പ്രകടനവും പൊതുയോഗവും സിപിഐ മണ്ഡലം സെക്രട്ടറി എൻ കെ ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. കിസാൻസഭ ജില്ലാ കമ്മിറ്റി അംഗം എ ജെ.ബേബി അധ്യക്ഷത വഹിച്ചു,കെ എസ് ബൈജു, കെ എസ്.ഉണ്ണികൃഷ്ണൻ,മുരളി മണക്കാട്ടുംപടി,വർദ്ധനൻ പുളിക്കൽ,ടി എസ്.ശശികുമാർ,കെ.വി.രാമകൃഷ്ണൻ,മോഹനൻവലിയാട്ടിൽ,വി.എസ്.ഉണ്ണികൃഷ്ണൻ,കെ എസ്.രാധാകൃഷ്ണൻ,

കെ വി.അജീഷ്,വി കെ.സരിത,അനിത രാധാകൃഷ്ണൻ,അൽഫോൻസ തോമസ് എന്നിവർ പ്രസംഗിച്ചു

Please follow and like us: