പൊറത്തിശ്ശേരിയിൽ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി

പൊറത്തിശ്ശേരിയിൽ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി ; ഇടഞ്ഞ ആന പിങ്ക് പോലീസിൻ്റെ കാർ കുത്തി മറച്ചിട്ടു.

 

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരിയിൽ ആനയിടഞ്ഞത് പരിഭ്രാന്തി പരത്തി.പൊറത്തിശ്ശേരി കല്ലട വേലാഘോഷത്തിന്റെ ഭാഗമായി എത്തിച്ച ആനയാണ് കണ്ടാരം തറ മൈതാനത്ത് ഇടഞ്ഞോടിയത്. പകൽ പന്ത്രണ്ട് മണിയോടെ ആയിരുന്നു സംഭവം.വേലയുടെ ഭാഗമായി പടിഞ്ഞാട്ട് മുറി ശാഖ എഴുന്നള്ളിപ്പിനായി എത്തിച്ച ആയയില്‍ ഗൗരിനന്ദന്‍ എന്ന ആനയാണ് ഇടഞ്ഞത്. ചമയങ്ങൾ എല്ലാം അഴിച്ച് വച്ചതിന് ശേഷം പട്ട എടുക്കാൻ മൈതാനത്ത് എത്തിയ ആന പെട്ടെന്ന് പാപ്പാന് നേരെ തിരിയുകയായിരുന്നുവെന്ന് പറയുന്നു. മൈതാനത്ത് പാര്‍ക്ക് ചെയ്തിരുന്ന പിങ്ക് പോലീസിന്റെ കാര്‍ ആന കുത്തിമറിച്ചിട്ടു. കാറിന്റെ പുറക് വശം തകര്‍ന്നു. എലഫെന്റ് സ്‌ക്വാഡ് പ്രവര്‍ത്തകരും ആന പാപ്പാന്‍മാരും ചേര്‍ന്ന് ആനയെ തളച്ചു. പിന്നീട് ഇതിനെ ഉത്സവപ്പറമ്പില്‍ നിന്നും കൊണ്ടുപോയി.ഇരിങ്ങാലക്കുട പോലീസ് സ്ഥലത്ത് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

Please follow and like us: