കലാലയ രത്ന പുരസ്കാരം അമല അന്ന അനിലിന് സമ്മാനിച്ചു

ഫാ. ജോസ് ചുങ്കൻ കലാലയരത്ന പുരസ്കാരം അമല അന്ന അനിലിന് സമ്മാനിച്ചു

 

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഉന്നത വിദ്യാഭ്യാസരംഗത്തെ മികച്ച വിദ്യാർത്ഥിക്ക് നൽകുന്ന ഫാ. ജോസ് ചുങ്കൻ കലാലയ രത്ന സംസ്ഥാനതല പുരസ്കാരം ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിലെ പി ജി വിദ്യാർഥിനി അമല അന്ന അനിലിന് മലയാളം സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. എൽ. സുഷമ സമ്മാനിച്ചു. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ.ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. മുൻ പ്രിൻസിപ്പൽ ഫാ. ജോസ് ചുങ്കൻ, ക്രൈസ്റ്റ് കോളേജ് മലയാള വിഭാഗം അധ്യക്ഷൻ ഫാ. ടെജി കെ. തോമസ്, ഡോ.അമ്പിളി എം. വി എന്നിവർ സംസാരിച്ചു. എച്ച്. ആർ കോർഡിനേറ്റർ പ്രൊഫ. ഷീബ വർഗീസ് യു, ജൂറി അംഗം ജോസ് കൊറിയൻ വിവിധ വകുപ്പുകളിലെ അധ്യാപകർ , വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: