സെൻ്റ് മേരീസ് സ്കൂളിൽ സംസ്ഥാന സ്കേറ്റിങ്ങ് ചാംപ്യൻഷിപ്പ് ജനുവരി 31 ന്
ഇരിങ്ങാലക്കുട :സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ജനുവരി 31 ന് നടത്തുന്ന സംസ്ഥാന സ്കേറ്റിങ്ങ് ചാമ്പ്യൻഷിപ്പിന്റെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം കത്തിഡ്രൽ വികാരി ഫാ ഡോ ലാസർ കുറ്റിക്കാടൻ നിർവഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് റീജ ജോസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ കത്തീഡ്രൽ ട്രസ്റ്റി തോമസ് തൊകലത്ത്, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ആൻസൻ ഡൊമിനിക് പി, പി.ടി.എ.പ്രസിഡന്റ് അജോ ജോൺ, അധ്യാപകരായ ജേക്കബ് ആലപ്പാട്ട്, ഡേവിസ് ചിറയത്ത്, സ്വാഗതം സംഘം ചെയർമാൻ ടെൽസൺ കോട്ടോളി, ഷാജു പാറേക്കാടൻ, ജിയോ പോൾ ഊക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.















