കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവലായത്തിലെ അമ്പ് തിരുനാൾ ജനുവരി 26, 27, 28 തീയതികളിൽ

കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തിലെ അമ്പ് തിരുനാൾ ജനുവരി 26, 27, 28 തീയതികളിൽ

 

ഇരിങ്ങാലക്കുട : കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തിലെ അമ്പ് തിരുനാൾ ജനുവരി 26, 27, 28 തീയതികളിൽ ആഘോഷിക്കും. 25 ന് വൈകീട്ട് 7 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ദീപാലാങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കുമെന്ന് വികാരി ഫാ സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ പത്ര സമ്മേളനത്തിൽ അറിയിച്ചു. തുടർന്ന് നടക്കുന്ന മതമൈത്രി സംഗമം ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റോസിലി പൗലോസ് ഉദ്ഘാടനം ചെയ്യും. തിരുനാൾ ദിനമായ 27 ന് രാവിലെ 10 ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ സിബു കള്ളാപറമ്പിൽ കാർമ്മികത്വം വഹിക്കും. വൈകീട്ട് 3 ന് തിരുനാൾ പ്രദക്ഷിണം, 7 ന് ലൈറ്റ് ആൻ്റ് സൗണ്ട് ഷോ എന്നിവയാണ് പരിപാടികൾ. അസി വികാരി ഫാ ജിതിൻ പുന്നശ്ശേരി, ജനറൽ കൺവീനർ ജോബി മാത്യു, വിവിധ കമ്മിറ്റി കൺവീനർമാരായ ജോസ് മാത്യു, ചെമ്പൻ വറീത് ജോസ്, ദിവ്യ ഷിജു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: