ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റ്; ഗോകുലം എഫ് സി ഫൈനലിൽ

ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റ്; ഗോകുലം എഫ് സി ഫൈനലിലേക്ക്; കേരള പി എഫ് സിയെ തകർത്തത് രണ്ട് ഗോളുകൾക്ക്

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ നടക്കുന്ന ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ഫൈനലിൽ കേരള പോലീസും ഗോകുലം എഫ് സിയും ഏറ്റുമുട്ടും. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കേരള പിഎഫ്സി യെ തകർത്താണ് ഗോകുലം എഫ് സി ഫൈനലിൽ പ്രവേശിച്ചത്. ആദ്യ പകുതിയിൽ 45-ാം മിനിറ്റിൽ മെഹ്ദി നേടിയ ഗോളിലൂടെ ഗോകുലം മുന്നിലെത്തി. സ്റ്റേഡിയം നിറഞ്ഞ കാണികളുടെ ആവേശം ഉയർത്തി തിരിച്ചടിക്കാൻ കേരള പി എഫ് സി ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. കളി തീരാൻ മിനിറ്റുകൾ ബാക്കി നില്ക്കെ രാഹുൽ നേടിയ ഗോളിലൂടെ ഗോകുലം എഫ് സി ലീഡ് ഉയർത്തി. ജനുവരി 25 ഞായറാഴ്ച വൈകീട്ട് എഴിനാണ് ഫൈനൽ മത്സരം.

Please follow and like us: