ലൈസൻസ് പുതുക്കിയില്ല; മാപ്രാണം വർണ്ണ തീയേറ്റർ ഇരിങ്ങാലക്കുട നഗരസഭ അധികൃതർ അടച്ച് പൂട്ടി

ലൈസൻസ് പുതുക്കിയില്ല; മാപ്രാണം വർണ്ണ തീയേറ്റർ ഇരിങ്ങാലക്കുട നഗരസഭ അധികൃതർ അടച്ച് പൂട്ടി

 

ഇരിങ്ങാലക്കുട : ലൈസൻസ് പുതുക്കാത്തതിനെ തുടർന്ന് മാപ്രാണം വർണ്ണ തീയേറ്റർ ഇരിങ്ങാലക്കുട നഗരസഭ അധികൃതർ അടച്ച് പൂട്ടി. ലൈസൻസ് പുതുക്കാത്തത് സംബന്ധിച്ച് നഗരസഭ റവന്യൂ വിഭാഗം കഴിഞ്ഞ വർഷം ജൂൺ 6 ന് തിയേറ്റർ ലൈസൻസിക്ക് അറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും ലൈസൻസ് പുതുക്കിയിരുന്നില്ല. കഴിഞ്ഞ വർഷം സെപ്റ്റംബർ 10 ന് നഗരസഭയിൽ നിന്നും സ്റ്റോപ്പ് മെമ്മോയും നൽകിയിരുന്നു. തീയേറ്റർ തുടർന്നും പ്രവർത്തിക്കുന്നതായി ചെക്കിംഗ് ഉദ്യോഗസ്ഥനും റിപ്പോർട്ട് നൽകി. തുടർന്നാണ് നഗരസഭ റവന്യൂ ഇൻസ്പെക്ടർമാരായ അജു എം ജോസ്, ഗ്ലിറ്റർ സാംസൺ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം രാവിലെ 11 മണിയോടെ എത്തി തീയേറ്റർ പൂട്ടി കൊണ്ടുള്ള നടപടി സ്വീകരിച്ചത്. കഴിഞ്ഞ ഒൻപത് മാസങ്ങളായി ലൈസൻസ് ഇല്ലാതെയാണ് തീയേറ്റർ പ്രവർത്തിച്ചത്. നടപടി സമയത്ത് പോലീസ് സംഘവും സ്ഥലത്ത് ഉണ്ടായിരുന്നു. ഇരിങ്ങാലക്കുട പേഷ്കാർ റോഡിൽ നടപ്പുരയ്ക്കൽ സഞ്ജയ് രവിയാണ് പ്രവർത്തന ലൈസൻസ് എടുത്തിട്ടുള്ളത്. രണ്ട് വർഷങ്ങളായി തീയേറ്റർ അധികൃതർ വിനോദ നികുതിയും കൃത്യമായി അടയ്ക്കുന്നില്ലെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി. ഈയിനത്തിൽ മാത്രം വർണ്ണ തീയേറ്റർ അധികൃതർ ലക്ഷങ്ങൾ അടയ്ക്കാനുണ്ടെന്നാണ് സൂചന.

Please follow and like us: